കാഞ്ഞങ്ങാട് കുളിയങ്കാലില്‍ ഐ എന്‍ എല്‍ ശാഖാ ഓഫീസിന് നേരെ അക്രമം; ഐ എന്‍ എല്‍ നേതാവിന്റെ വീടിന് നേരെ കുപ്പിയേറ്, വീട്ടിലുണ്ടായിരുന്ന 2 പേര്‍ക്ക് പരിക്ക്
Nov 3, 2015, 11:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/11/2015) കാഞ്ഞങ്ങാട് കുളിയങ്കാലിലില്‍ ഐ എന്‍ എല്‍ ശാഖാ കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്തു. ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റി അംഗം സലാമിന്റെ വീടിന് നേരെ കുപ്പിയെറിയുകയും ചെയ്തു. സലാമിന്റെ വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബന്ധുക്കളായ സൈബുന്നിസ (15), റഫീഖ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.