ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ: ഐ.എന്‍.എല്‍ മന്ത്രിക്ക് നിവേദനം നല്‍കി
Feb 9, 2015, 16:32 IST
കാസര്‍കോട്: (www.kasargodvartha.com 09/02/2015) ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ നേതൃത്വത്തില്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിന് നിവേദനം നല്‍കി. ഉപയോഗ ശൂന്യമായ ജനറേറ്റര്‍, കട്ടപ്പുറത്തിരിക്കുന്ന ആംബുലന്‍സ്, തകര്‍ന്നു കിടക്കുന്ന മോര്‍ച്ചറിയിലേക്കുള്ള റോഡ്, കുടിവെള്ള പ്രശ്‌നം എന്നിവ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലയിലെത്തിയ മന്ത്രിക്ക് ഐ.എന്‍.എല്‍ നിവേദനം നല്‍കിയത്.
പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സുബൈര്‍ പടുപ്പ്, എന്‍.എല്‍.യു ജില്ലാ പ്രസിഡണ്ട് സി.എം.എ ജലീല്‍, ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്, എന്‍.എല്‍.യു ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് കടപ്പുറം, ഐ.എം.സി.സി നേതാവ് സഫ് വാന്‍ എരിയാല്‍, റാഷിദ് ബേക്കല്‍, ഷഫീഖ് ബേക്കല്‍, സാലിഹ് എ.ആര്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, INL, Hospital, General-hospital, Azeez Kadappuram, Motury.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, INL, Hospital, General-hospital, Azeez Kadappuram, Motury.