city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐഎന്‍എല്‍ മേല്‍പറമ്പ് ടൗണ്‍ കമ്മിറ്റി സമ്മേളനം ജനുവരി 5,6 തീയ്യതികളില്‍

മേല്‍പറമ്പ്: (www.kasargodvartha.com 31.12.2016) നാഷണല്‍ ലീഗ് മേല്‍പറമ്പ് ടൗണ്‍ കമ്മിറ്റി സമ്മേളനം 2017 ജനുവരി 5,6 തീയ്യതികളില്‍ മേല്‍പറമ്പില്‍ വെച്ച് നടക്കും. ഇന്ത്യന്‍ കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളമായിട്ടും പരിഹാരം കാണാത്തതും ഏക സിവില്‍കോഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന നിലപാടും വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്യും. ആറിന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപനസമ്മേളനത്തില്‍ സംസ്ഥാന-ജില്ലാ-മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.

തുടര്‍ന്ന് ശാഫി കട്ടക്കാല്‍, അബ്ദുര്‍ റഹ് മാന്‍, കെ എം ശാഫി, അബ്ദുല്‍ ഖാദര്‍ ചളിയംകോട് (ഉപദേശക സമിതി അംഗങ്ങള്‍), കെ പി യഹ് യ (ചെയര്‍മാന്‍), എസ് കെ ഇബ്രാഹിം, അസീസ് മൂസ, ശാഫി വള്ളിയോട് (വൈസ് ചെയര്‍മാന്മാര്‍), മന്‍സൂര്‍ ഒറവങ്കര (ജനറല്‍ കണ്‍വീനര്‍), നാസിര്‍ ഡീഗോ, മജീദ് മേല്‍പറമ്പ്, സലീം ചളിയംകോട് (കണ്‍വീനര്‍മാര്‍), ഉബൈദ് ഫാല്‍ക്കോ (ട്രഷറര്‍) തുടങ്ങി 51 അംഗ കമ്മിറ്റി രൂപീകരിച്ചു.

ഐഎന്‍എല്‍ മേല്‍പറമ്പ് ടൗണ്‍ കമ്മിറ്റി സമ്മേളനം ജനുവരി 5,6 തീയ്യതികളില്‍


Keywords:  Kerala, kasaragod, INL, Melparamba, Committee, Political party, INL Melparamb town committee conference on 5,6th

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia