മതപരമായ വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുത്: ഐഎന്‍എല്‍
Nov 5, 2016, 14:08 IST
ഉപ്പള: (www.kasargodvartha.com 05.11.2016) മുത്വലാഖ് പോലുള്ള മതപരമായ വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തി മുതലെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കരുതെന്ന് ഐഎന്‍എല്‍ മഞ്ചേശ്വരം മണ്ഡലം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണ ഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശമായ മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണു ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കമെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഫക്രുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഫറുല്ലാഹ് ഹാജി പട്ടേല്‍ അധ്യക്ഷത വഹിച്ചു. എന്‍വൈഎല്‍ ജില്ലാ സെക്രട്ടറി യൂസുഫ് ഒളയം, ഹൈദര്‍ ഹാജി മുട്ടം, അബ്ദുര്‍ റഹ് മാന്‍ ആരിക്കാടി, യു കെ അബ്ദുല്ല, മുഖ്ഷിദ് ഉപ്പള, അബ്ദുല്ല മൊഗ്രാല്‍, ഹനീഫ് അയ്യൂര്‍, ഉസ്മാന്‍ ഉപ്പള എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ: ഷൈഖ് ഹനീഫ് സ്വാഗതവും മുസ്തഫ കുമ്പള നന്ദിയും പറഞ്ഞു.
Keywords: kasaragod, Kerala, INL, Political party, Uppala, Manjeshwaram, Civil code, Muthwalaque, Muslim Divorce issue, Indian National League,