ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകരെ ഐ.എന്‍.എല്‍. നേതാക്കള്‍ സന്ദര്‍ശിച്ചു
Jan 30, 2013, 18:31 IST
കാസര്‍കോട്: സബ് ജയിലില്‍ കഴിയുന്ന ഐ.എന്‍.എല്‍. പ്രവര്‍ത്തകരായ എരിയാലിലെ ഖലീല്‍, ഇര്‍ഷാദ് എന്നിവരെ ഐ.എന്‍.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രൊ. എ.പി. അബ്ദുല്‍ വഹാബ് സന്ദര്‍ശിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ആസീസ് കടപ്പുറം, ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി കളനാട്, മുസ്തഫ് തോരവളപ്പ്, ആസിഫലി പാടലടുക്ക തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ബുധനാഴ്ച ഉച്ചയോടെയാണ് നേതാക്കള്‍ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയത്. കള്ളക്കേസുകളില്‍ കുടുക്കിയാണ് ഇര്‍ഷാദിനേയും ഖലീലിനേടും ജയിലിലടച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് നേതാക്കള്‍ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയത്. കള്ളക്കേസുകളില്‍ കുടുക്കിയാണ് ഇര്‍ഷാദിനേയും ഖലീലിനേടും ജയിലിലടച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു.
Keywords: Kasaragod, INL, Leader, Sub-jail, case, INL Worker, Pro. A.P. Abdul Vahab, Malayalam News, Kerala Vartha.