ചൗക്കി ഭെല്‍ റോഡ് വീതി കൂട്ടാന്‍ ഐ.എന്‍.എല്‍ സായാഹ്‌ന ധര്‍ണ ഡിസംബര്‍ 19ന്
Dec 11, 2014, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 11.12.2014) ചൗക്കി ഭെല്‍ റോഡ് തുടങ്ങുന്ന, ചൗക്കി ജംഗ്ഷനില്‍ റോഡ് വീതി കൂട്ടണമെന്ന ആവശ്യവുമായി ഐ.എന്‍.എല്‍ ധര്‍ണ സംഘടിപ്പിക്കുന്നു. ഐ.എന്‍.എല്‍ ചൗക്കി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ 19ന് വൈകുന്നേരം നാല് മണിക്ക് ചൗക്കി ബസാറിലാണ് ധര്‍ണ സംഘടിപ്പിക്കുന്നത്.
റോഡ് വീതിയില്ലാത്തതിനാല്‍ പലപ്പോഴും ട്രാഫിക് ചൗക്കി ജംഗ്ഷനില്‍ വാഹന ഗതാഗതത്തിന് തടസം നേരിടുന്നു. ഇത് അപകടമരണങ്ങള്‍ക്ക് ഇടയാക്കുന്നു. ഒരു ബസ് നിര്‍ത്തിയാല്‍ ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഫുട്പാത്ത് ഇല്ലാത്തതിനാല്‍ സ്‌കൂള്‍ കുട്ടികളും വൃദ്ധന്മാരും സ്ത്രീകളും അടക്കമുള്ളവര്‍ക്ക് നടന്നുപോകാന്‍ പോലും കഴിയുന്നില്ല. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ചൗക്കി ഭെല്‍ റോഡ് വീതി കൂട്ടി ചൗക്കി ബസാറിലെ ട്രാഫിക് പ്രശ്‌നത്തിന് പരിഹാരം കണ്ട് ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ധര്‍ണ സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ ശാഖാ പ്രസിഡണ്ട് മൊയ്തീന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, പി.എം. അഹ്മദ്, ഹമീദ് പടിഞ്ഞാര്‍, കെ.കെ. കാസിം, ബീരാന്‍ കെകെപുറം, സിദ്ദീഖ് ചൗക്കി, ഹമീദ് കുണ്ടത്തില്‍, സിനാന്‍, ആരിഫ്, സെയ്ഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Chawki, INL, Dharna, Road.