ഐ.എന്‍.എല്‍ ജില്ലാ സമ്മേളനം ഏപ്രില്‍ 23 മുതല്‍ 26 വരെ
Mar 13, 2013, 16:48 IST
![]() |
Azeez Kadappuram |
കാസര്‍കോട്: ആദര്‍ശ രാഷ്ട്രീയത്തിന്റെ രണ്ട് പതിറ്റാണ്ട് എന്ന പ്രമേയവുമായി ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ സമ്മേളനം പാര്‍ട്ടി സ്ഥാപക ദിനമായ ഏപ്രില്‍ 23,24,25,26 തീയ്യതികളില്‍ കാസര്‍കോട്ട് സി.എച്ച് അഹ്മദ് ഹാജി നഗറില്‍ നടത്തുമെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ജില്ല, മണ്ഡലം, പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ നടന്നു വരികയാണ്. സമ്മേളനത്തിന് ഉയര്‍ത്താനുള്ള പതാകജാഥ ഏപ്രില്‍ 22ന് രാവിലെ തൃക്കരിപ്പൂരില്‍ നിന്നും കൊടിമരജാഥ രക്ത സാക്ഷിയായ എരിയാല്‍ സഫ്‌വാന്റെ ഖബറിടത്തില്‍ നിന്ന് അനുസ്മരണ സംഗമത്തിന് ശേഷം മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച് വൈകുന്നേരം സമ്മേളന നഗരിയില്‍ എത്തിക്കും.
ഏപ്രില്‍ 23ന് രാവിലെ ഒമ്പത് മണിക്ക് പതാക ഉയര്‍ത്തല്‍. 10 മണിക്ക് ഉദ്ഘാടന പരിപാടി നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് കുടുംബസംഗമം. ഏപ്രില്‍ 24ന് രാവിലെ 10 മണിക്ക് പ്രവാസി സംഗമം. 12 മണിക്ക് തൊഴിലാളി സംഗമം. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാര്‍ത്ഥി സംഗമം. നാല് മണിക്ക് യുവജന സംഗമം.
ഏപ്രില്‍ 25ന് ഉച്ചയ്ക്ക് ഒരു മണിക്ക് ലീഡേഴ്‌സ് ട്രെയിനിംഗ്. വൈകുന്നേരം നാല് മണിക്ക് സെമിനാര്‍. ഏപ്രില്‍ 26ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന പ്രകടനത്തിന് ശേഷം അഞ്ച് മണിക്ക് പൊതു സമ്മേളനം നടക്കും. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ-സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ അസീസ് കടപ്പുറം, പി.എ. മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കഞ്ഞി കളനാട്, കെ.എസ്. ഫക്രുദ്ദീന്‍, മുസ്തഫ തോരവളപ്പ്, സിദ്ദിഖ് ചേരങ്കൈ, അഷ്റഫ് തുരുത്തി എന്നിവര്‍ സംബന്ധിച്ചു.
Keywords: Press Meet, INL, District-Conference, Convention, Manjeshwaram, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.