പള്ളിക്കര മേല്‍പാല ടോള്‍ പിരിവ് നിര്‍ത്തലാക്കണം: ഐ എന്‍ എല്‍
Oct 28, 2016, 10:14 IST
ബേക്കല്‍: (www.kasargodvartha.com 28.10.2016) പള്ളിക്കര മേല്‍പാലത്തിന്റെ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് പള്ളിക്കര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 2010 ഡിസംബറില്‍ പാലത്തിന്റെ ഉദ്ഘാടന വേളയില്‍ റെയില്‍വെ സഹമന്ത്രി ഇ അഹമ്മദ് അറിയിച്ചത് ഒരു വര്‍ഷം കൊണ്ട് ടോള്‍ പിരിവ് നിര്‍ത്തുലാക്കുമെന്നായിരുന്നു. മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ അറിയിച്ചത് കേരള സര്‍ക്കാറിന്റെ റോഡ് ഫണ്ട് ബോര്‍ഡിന് പണം പിരിക്കാനാണ് അനുമതി നല്‍കിയതെന്നാണ്. റോഡ് ഫണ്ട് ബോര്‍ഡിന് പാലത്തിന്റെ പണം കിട്ടിയിട്ടില്ലെന്നാണ് മന്ത്രി അറിയിച്ചത്
2021ന് ശേഷം മാത്രമേ ടോള്‍ പിരിവ് നിര്‍ത്തലാക്കൂ എന്നാണ് വിവരം. കെ എസ് ടി പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുന്നുണ്ട്. ഒരു ദിവസം എത്ര തുക ലഭിക്കുമെന്നറിയാന്‍ ഐ എന്‍ എല്‍ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടോള്‍ പിടിച്ചെടുക്കല്‍ സമരം പോലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
ടോള്‍ പിരിവ് തുടക്കത്തില്‍ തന്നെ പഞ്ചായത്തിന്റെ പര്ധിയിലുള്ളവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്‍ സമരം നടത്തിയിരുന്നു.
പി കെ അബ്ദുര്‍ റഹ്മാന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ടി എം സമീര്‍, മൊയ്തു കുന്നില്‍, ടി എം ലത്തീഫ്, റാഷിദ് ബേക്കല്‍, കരീം പള്ളത്തില്‍, എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ പൂച്ചക്കാട് നന്ദി പറഞ്ഞു.
Keywords: kasaragod, Pallikara, Bekal, Over bridge, INL, Pallikara-Panchayath, Inuaguration, Minister, Road, Fund, Collection,