city-gold-ad-for-blogger
Aster MIMS 10/10/2023

നഗരസഭ വാടകയ്ക്ക് നല്‍കിയ കടമുറികള്‍ കബളിപ്പിച്ച് മേല്‍വാടകയ്ക്ക് മറിച്ച് നല്‍കിയതായി ഐ എന്‍ എല്‍; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനും ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കും പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 09.06.2021)  നഗരസഭയെ കബളപ്പിച്ച് മേല്‍വാടക ഈടാക്കുന്ന ലീഗ് മാഫിയക്കെതിരെ അന്വേഷണം വേണമെന്ന് ഐഎന്‍എല്‍ കാസര്‍കോട് മുന്‍സിപല്‍ ജനറല്‍ സെക്രടറി സിദ്ദീഖ് ചേരങ്കൈ. കഴിഞ്ഞ കാല ഭരണസമിതി നേതാക്കളുടെ അധികാര ദുര്‍വിനിയോഗങ്ങളിലൂടെയും സ്വജനപക്ഷപാതത്തിലൂടെയും നഗരസഭയുടെ പല കെട്ടിടങ്ങളിലേയും കടമുറികളും ഓഫീസ് മുറികളും ഇഷ്ടക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമായി വാടകക്കരാറുണ്ടാക്കി നല്‍കി.

നഗരസഭ വാടകയ്ക്ക് നല്‍കിയ കടമുറികള്‍ കബളിപ്പിച്ച് മേല്‍വാടകയ്ക്ക് മറിച്ച് നല്‍കിയതായി ഐ എന്‍ എല്‍; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനും ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കും പരാതി നല്‍കി

 ഇവരില്‍ നിന്ന് നാമമാത്രമായ വാടകതുക മാത്രം നഗരസഭയിലൊടുക്കിച്ച് മുറികള്‍ ലഭ്യമാക്കിയവര്‍ ഭീമമായ മേല്‍വാടകക്ക് മറ്റുള്ളവര്‍ക്ക് മറിച്ച് നല്‍കി. ഇതിലൂടെ നഗരസഭക്ക് ലഭ്യമാവേണ്ടിയിരുന്ന കോടികളുടെ അധികവരുമാനത്തെ ചിലര്‍ സ്വന്തം കീശയിലാക്കുന്നു. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് ഇവരിലേക്ക് വര്‍ഷങ്ങളായി വരുമാനമായി പോയിക്കൊണ്ടിരിക്കുന്നത്.

മുന്‍ ഭരണസമിതി കാലത്ത് അക്കാലത്തെ ടെന്‍ഡര്‍ നടപടകളിലേക്കായെത്തിയിരുന്ന നിരവധി അപേക്ഷകരുടെ സീല്‍ഡ് കവര്‍ ടെന്‍ഡര്‍ തുകയുടെ രഹസ്യത ചിലര്‍ ചോര്‍ത്തി. ടെന്‍ഡര്‍ തള്ളപ്പെടും വിധം സ്വന്തക്കാരെക്കൊണ്ടു നിശ്ചിത തുക അധിക ടെന്‍ഡര്‍ നല്‍കിച്ച് ചില നേതാക്കളുടെ ബിനാമികള്‍ മുറികള്‍ പിടിച്ചു. ഇതില്‍ പലതും ഇരുപതിലതികം വര്‍ഷം പിന്നിട്ടിട്ടും കരാര്‍ നിബന്ധന പ്രകാരമുള്ള വാടക വര്‍ധന നടപ്പിലാക്കാതെയാണ് എല്ലാ വര്‍ഷവും നഗരസഭ ഇവര്‍ക്ക് വാടക കരാര്‍ പുതുക്കി നല്‍കുന്നത്.

ഇങ്ങനെ മുറികള്‍ തരപ്പെടുത്തിയവരെല്ലാം സ്വന്തം പേരില്‍ ലൈസന്‍സ് തരപ്പെടുത്തിയ ശേഷം നിയമവിരുദ്ധമായി ആര്‍ക്കൊക്കെയോ ഭീമമായ തുക മേല്‍വാടകക്ക് മുറികള്‍ മറിച്ച് കൊടുക്കുന്ന കരിഞ്ചന്ത സമാനമായ ഏര്‍പാട് മൂലം വാടക വര്‍ധനവിലൂടെ മാത്രം ലഭ്യമാവേണ്ടിയിരുന്ന കോടികളുടെ അധികവരുമാനമാണ് കാസര്‍കോട് നഗരസഭക്ക് വര്‍ഷങ്ങളായി നഷ്ടപ്പെട്ടു വരുന്നത്. ഇത്തരത്തില്‍ സ്വന്തം പേരില്‍ മുറി തരപ്പെടുത്തി മറിച്ച് നല്‍കിയവരുടെ കൂട്ടത്തില്‍ നിലവിലെ നഗരസഭാ ചെയര്‍മാനുള്‍പെടെയുള്ള ലീഗ് നേതാക്കള്‍ ഉണ്ടെന്നാണ് വിവരം.

പുതിയ, പഴയ ബസ് സ്റ്റാന്‍ഡുകളിലെ ഷോപിങ് കോംപ്ലക്‌സുകളില്‍ വരാന്തകളും നടപ്പാതയും കയ്യേറി അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്ന നിരവധി സ്റ്റാളുകളില്‍ ഒരോന്നില്‍ നിന്നുമായി 15000 രൂപ മാസ വാടകയായി സമീപത്തെ കടയുമകള്‍ ഈടാക്കുന്നു. നഗരസഭയിലെ തന്നെ ചിലര്‍ ഇതിന്റെ വിഹിതം പറ്റുന്നതിനാല്‍ ഈ അനധികൃത സ്റ്റാളുകള്‍ ഒഴിപ്പിച്ചെടുക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാവുന്നില്ല.

കോവിഡ് മഹാമാരി കാലത്ത് നഗരസഭയുടെ പേരില്‍ പൊതു ജനങ്ങളില്‍ നിന്ന് പണം പിരിക്കാന്‍ ചാലെഞ്ച് രൂപീകരിച്ച് നവ മാധ്യമങ്ങളില്‍ പ്രചാരണം നടത്തി കയ്യടി തേടുന്ന നഗരസഭാ ചെയര്‍മാന്റെ നടപടി സ്വന്തം പ്രതിച്ഛായ മിനുക്കാനുള്ള ചെപ്പടിവിദ്യ മാത്രമാണ്. ഇത്തരം പ്രഹസനങ്ങള്‍ക്ക് പകരം നഗരസഭയുടെ സ്ഥിരവരുമാന വര്‍ധനവിന് ഗുണകരമാവുന്ന നിരവധി സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയാണ് നഗരസഭ മാതൃകയാവേണ്ടത്.

ഇത് സംബന്ധിച്ച് വകുപ്പ് തല അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനും ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കും പരാതികള്‍ നല്‍കിയതായും സിദ്ദീഖ് ചേരങ്കൈ അറിയിച്ചു.

Keywords:  Kasaragod-Municipality, INL, Vigilance, kasaragod, Secretary, Leader, Bus, COVID-19, INL against Kasaragod Muncipality

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL