city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്‍ഡോ-അറബ് കള്‍ച്ചറല്‍ സെന്റര്‍ സ്‌നേഹ സംഗമവും ആദരിക്കലും വെള്ളിയാഴ്ച

കാസര്‍കോട്: (www.kasargodvartha.com 04.09.2014) ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ-അറബ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള സ്‌നേഹസംഗമവും അഞ്ച് പ്രമുഖ വ്യക്തികള്‍ക്കുള്ള ആദരച്ചടങ്ങും സെപ്തംബര്‍ അഞ്ചിനു വെള്ളിയാഴ്ച കാസര്‍കോട്ട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് നാലു മണി മുതല്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി സെന്റര്‍ ചെയര്‍മാന്‍ അസീസ് അബ്ദുല്ലയുടെ അധ്യക്ഷതയില്‍ പി.കരുണാകരന്‍ എം.പി.ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി, മുന്‍ എം.എല്‍.എ. പി.രാഘവന്‍, പ്രമുഖ മാപ്പിള കലാസാഹിത്യകാരന്‍ വി.എം.കുട്ടി, എന്‍ഡോസള്‍ഫാന്‍ സമര നായിക ലീലാ കുമാരി അമ്മ,  ഡോ. യുസുഫ് കുമ്പള എന്നിവരെയാണ് ആദരിക്കുന്നത്. മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് പി.എച്ച് അബ്ദുല്ല മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ആദരിക്കലിനു കാര്‍മികത്വം വഹിക്കും. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് മുഖ്യാതിഥിയായിരിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പ്രതിഭകളെ പൊന്നാട അണിയിക്കും. ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ.പത്മനാഭന്‍, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി.രഞ്ജിത്ത്, മുംതാസ് അലി, യഹ് യ തളങ്കര, വിജിലന്‍സ് സി.ഐ. ഡോ. വി.ബാലകൃഷ്ണന്‍, എസ്.ടി.യു. നേതാവ് എ.അബ്ദുല്‍ റഹ് മാന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കേരളത്തിലെ പ്രശസ്ത കലാകാരന്‍മാര്‍ അണി നിരക്കുന്ന മെഹ്ഫില്‍ സന്ധ്യ അരങ്ങേറും. വി.എം. കുട്ടി, ഇസ്മാഈല്‍ തളങ്കര എന്നിവര്‍ നേതൃത്വം നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ സെന്റര്‍ ചെയര്‍മാന്‍ അസീസ് അബ്ദുല്ല, ഉപദേശക സമിതി ചെയര്‍മാന്‍ പി.എച്ച്. അബ്ദുല്ല മാസ്റ്റര്‍, സംഘാടക സമിതി കണ്‍വീനര്‍ ആരിഫ് കാപ്പില്‍, റഫീഖ് കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു.
ഇന്‍ഡോ-അറബ് കള്‍ച്ചറല്‍ സെന്റര്‍ സ്‌നേഹ സംഗമവും ആദരിക്കലും വെള്ളിയാഴ്ച

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പാര്‍ട്ടി പ്രവര്‍ത്തകനെ തൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി
Keywords:  Kasaragod, Kerala, Press meet, Press Club, Municipal Conference Hall, Indo-Arab Cultural Centre, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia