'ഇന്ദിര ആവാസ് യോജന വിഹിതം പദ്ധതി രൂപീകരണത്തിന് തടസ്സമാകരുത്'
Aug 10, 2012, 17:00 IST
കാസര്‍കോട്: ഇന്ദിര ആവാസ് യോജനക്കായി നീക്കിവെക്കേണ്ട തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം ഉയര്‍ത്തിയതുമൂലം വാര്‍ഷിക പദ്ധതി രൂപീകരണത്തില്‍ നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ ഇടപെടണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പുതുക്കി നിശ്ചയിച്ച ഐ.എ.വൈ വിഹിതം പല ബ്ലോക്ക് പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതി തുകയേക്കാള്‍ കൂടുതലാണ്. ഐ.എ.വൈ. വിഹിതം അടക്കാന്‍ തീരുമാനിച്ചാല്‍ സ്വന്തം പദ്ധതികള്‍ നടപ്പാക്കാന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കഴിയാതെ വരും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് ആസൂത്രണ സമിതി യോഗത്തിന്റെ ആവശ്യം.
ഗ്രാമപഞ്ചായത്തുകളും നഗര സഭകളും കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വ്വീസ് ഡെലിവറി പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കുന്ന പദ്ധതികളിലൂടെ പഞ്ചായത്തുകളുടേയും നഗരസഭകളുടേയും സേവനം മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്ത്-നഗരസഭാ ഓഫീസുകളിലെ സൗകര്യം മെച്ചപ്പെടുത്തണം. ഐ.എസ്.ഒ.സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും വിധം ഓഫീസുകള്‍ നവീകരിക്കാനും ഇതിലൂടെ കഴിയും. റോഡുകള്‍ക്ക് മാത്രമായി തുക വിനിയോഗിക്കുന്നതിനു പകരം ഇത്തരം മേഖലകളില്‍ കൂടി ശ്രദ്ധ ചെലുത്തണമെന്നാണ് നിര്‍ദ്ദേശം. ജില്ലയില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ചു.
തദ്ദേശസ്ഥാപനങ്ങളുടെ 2012-13 വാര്‍ഷിക പദ്ധതി രൂപീകരണം അന്തിമ ഘട്ടത്തിലാണ്. 99 ശതമാനം തദ്ദേശസ്ഥാപനങ്ങളും ഈ പ്രക്രിയ പൂര്‍ത്തിയാക്കി. പ്ലാന്‍ കോ-ഓര്‍ഡിനേറ്റരുടെ നിയമനം, പ്രവര്‍ത്തന കമ്മിറ്റികളുടെ രൂപീകരണം, കരട് സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ബാങ്കുകളുമായുള്ള ചര്‍ച്ച്, സ്റ്റോക്ക് ഹോള്‍ഡര്‍മാരുമായുള്ള കൂടിയാലോചനാ യോഗങ്ങള്‍, ഗ്രാമ സഭാ യോഗങ്ങള്‍, സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവ എല്ലാ തദ്ദേശസ്ഥാപനങ്ങളും പൂര്‍ത്തിയാക്കി.
കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷയായി. പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ., ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജയ അംഗങ്ങളായ പി.ജനാര്‍ദ്ദനന്‍, എ.അബ്ദുള്‍ റഹ്മാന്‍, കെ.സുജാത, ഓമന രാമചന്ദ്രന്‍, ഫരീദ സക്കീര്‍ അഹമ്മദ്, സി.എച്ച്.മുഹമ്മദ് കുഞ്ഞി, കെ.ബി.മുഹമ്മദ് കുഞ്ഞി, രാജുകട്ടക്കയം, സി.ശ്യാമള തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Indira awas yojana, Scheme, Kasaragod