city-gold-ad-for-blogger

ഇന്ത്യന്‍ വ്യോമസേനയിലേക്കുളള റിക്രൂട്ട്‌മെന്റ് കൊച്ചിയില്‍; കാസര്‍കോട് നിന്നുളളവര്‍ക്ക് കായികക്ഷമതാ പരിശോധന 23 ന്

കാസര്‍കോട്: (www.kasargodvartha.com 30.09.2016) ഇന്ത്യന്‍ വ്യോമസേനയിലേക്കുളള റിക്രൂട്ട്‌മെന്റ് നവംബര്‍ 21 മുതല്‍ 24 വരെ കൊച്ചിയില്‍ നടക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാവിലെ അഞ്ചു മുതല്‍ എട്ടു മണി വരെയാണ് കായികക്ഷമതാ പരിശോധന. ഇതില്‍ വിജയിക്കുന്ന  ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാക്കനാട് എയര്‍മെന്‍ സെലക്ഷന്‍ സെന്ററില്‍ പരീക്ഷ നടത്തും.

കാസര്‍കോട് ജില്ലയില്‍ നിന്നുളളവര്‍ക്ക് 23 നാണ് കായികക്ഷമതാ പരിശോധന. 17 നും 21 നും ഇടയില്‍ പ്രായമുളള പ്ലസ്ടു യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. വിലാസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട റവന്യൂ അധികാരിയില്‍ നിന്നുളളത് ഹാജരാക്കണം.
ഇന്ത്യന്‍ വ്യോമസേനയിലേക്കുളള റിക്രൂട്ട്‌മെന്റ് കൊച്ചിയില്‍; കാസര്‍കോട് നിന്നുളളവര്‍ക്ക് കായികക്ഷമതാ പരിശോധന 23 ന്

Keywords: Kakanad, Kaloor, kasaragod, Kerala, Kochi, Recruitment, Army, plus-two,Fitness, Indian, Indian Air Force recruitment in Kochi 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia