Office Bearers | ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കാസർകോട് ചാപ്റ്റർ: ഡോ. ദിവാകര റൈ പ്രസിഡന്റ്, ഡോ. മാഹിൻ പി അബ്ദുല്ല സെക്രട്ടറി, ഡോ. സുകേഷ് രാജ് ട്രഷറർ
● സംസ്ഥാന പ്രസിഡൻ്റ് ഡോ. ഐ റിയാസ് യോഗം ഉദ്ഘാടനം ചെയ്തു.
● വിവിധ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
● നിലവിലെ സെക്രട്ടറി പുതിയ സെക്രട്ടറിക്ക് ചുമതല കൈമാറി.
കാസർകോട്: (KasargodVartha) ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) കാസർകോട് ചാപ്റ്ററിൻ്റെ 2025 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹോട്ടൽ സിറ്റി ടവറിൽ നടന്ന യോഗത്തിൽ പ്രസിഡന്റായി ഡോ. ദിവാകര റൈയെയും സെക്രട്ടറിയായി ഡോ. മാഹിൻ പി അബ്ദുല്ലയെയും ട്രഷററായി ഡോ. സുകേഷ് രാജിനെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
യോഗം സംസ്ഥാന പ്രസിഡൻ്റ് ഡോ. ഐ റിയാസ് ഉദ്ഘാടനം ചെയ്തു. കാസർകോട് ചാപ്റ്റർ പ്രസിഡൻ്റ് ഡോ. പി ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. നിലവിലെ സെക്രട്ടറി ഡോ. ബി നാരായണ നായിക്, പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മാഹിൻ പി അബ്ദുല്ലയ്ക്ക് ചുമതല കൈമാറി. പ്രൊഫ. ഡോ. എ. സന്തോഷ് കുമാർ വിശിഷ്ടാതിഥിയായിരുന്നു.
ദേശീയ ഇ ഐ അംഗം ഡോ. ജോണി സെബാസ്റ്റ്യൻ, ഐഎംഎ പ്രസിഡൻ്റ് ഡോ. ഹരികിരൺ ബംഗേര സംസാരിച്ചു. സീനിയർ മൈക്രോബയോളജിസ്റ്റ് ഡോ. രേഖ റായ്, ഡെർമറ്റോളജിസ്റ്റ് ഡോ. സുധ, മുൻ ഐഎംഎ സെക്രട്ടറി ഡോ. ജിതേന്ദ്ര റായ്, ഡോ. അലി കുമ്പള തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ സ്ക്രീൻ ടൈം, പൊക്കക്കുറവിൻ്റെ വിലയിരുത്തൽ, പ്രതിരോധ കുത്തിവയ്പ്പ്, മുലയൂട്ടൽ, പൂരക ഭക്ഷണം, പനി തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
#IAPKasaragod #Pediatrics #ChildHealth #KeralaHealth #MedicalNews #Doctors