India Post | 1000 രൂപയിൽ താഴെ മാത്രം വർഷത്തിൽ അടച്ചാൽ 15 ലക്ഷത്തിന്റെ ഇൻഷുറൻസ്! വിവിധ പദ്ധതികളുമായി തപാൽ വകുപ്പ്

● കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന ഇൻഷുറൻസ് പരിരക്ഷ
● 3 ലക്ഷം രൂപയുടെ കാൻസർ കെയർ പ്ലാനും ലഭ്യം
● 'മഹാ സുരക്ഷാ ഡ്രൈവ്' ഫെബ്രുവരി 19 മുതൽ
കാസർകോട്: (KasargodVartha) കുറഞ്ഞ തുകയ്ക്ക് ആരോഗ്യ ഇൻഷുറൻസുമായി തപാൽ വകുപ്പ്. ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിന്റെ (IPPB) 'ഏവർക്കും ഇൻഷുറൻസ് പരിരക്ഷ' എന്ന ലക്ഷ്യത്തോടെയുള്ള 'മഹാ സുരക്ഷാ ഡ്രൈവ്' എന്ന പദ്ധതി വരുന്ന ഫെബ്രുവരി 19 മുതൽ സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന പ്രീമിയത്തിൽ വിവിധ ഇൻഷുറൻസ് പരിരക്ഷകൾ നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആകർഷകമായ ഇൻഷുറൻസ് പ്ലാനുകൾ
ഈ പദ്ധതി പ്രകാരം, ഒരു വ്യക്തിക്ക് 1000 രൂപയിൽ താഴെയുള്ള (899 രൂപയ്ക്ക്) വാർഷിക പ്രീമിയത്തിൽ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ടോപ് അപ്പ് പ്ലാൻ, മൂന്ന് ലക്ഷം രൂപയുടെ കാൻസർ കെയർ പ്ലാൻ, 15 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്ലാൻ എന്നിവ ലഭ്യമാണ്. കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന പരിരക്ഷ നൽകുന്ന ഈ പ്ലാനുകൾ സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകും.
അസംഘടിത തൊഴിലാളികൾക്കും പരിരക്ഷ
രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നതിനായി 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണ് അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന. ഇതിലൂടെ സംസ്ഥാനത്തെ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള അസംഘടിത മേഖല തൊഴിലാളികളെ പൂർണമായി ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുവാനും ഈ കാലയളവിൽ തപാൽ വകുപ്പ് ലക്ഷ്യമിടുന്നു.
എങ്ങനെ ചേരാം?
ഇന്ത്യ പോസ്റ്റ് പേയിമെൻ്റ്സ് ബാങ്ക് അക്കൗണ്ട് ഉള്ള ആർക്കും മേൽപറഞ്ഞ പദ്ധതികളിൽ ചേരാൻ സാധിക്കും. അക്കൗണ്ട് ഇല്ലെങ്കിൽ എളുപ്പത്തിൽ പോസ്റ്റ് ഓഫീസിൽ ഉടനടി തുറക്കാനും സാധിക്കും.
എല്ലാവരും പ്രയോജനപ്പെടുത്തണം
ജനോപകാരപ്രദമായ ഈ സേവനങ്ങൾ ഏവരിലേക്കും എത്തിക്കുവാനായി നടത്തുന്ന 'മഹാ സുരക്ഷാ ഡ്രൈവ് 2.0' ഏവരും പ്രയോജനപ്പെടുത്തണമെന്ന് കാസർകോട് പോസ്റ്റൽ സൂപ്രണ്ട് പി ആർ ഷീല അഭ്യർത്ഥിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
India Post Payments Bank is launching 'Maha Suraksha Drive' offering affordable insurance plans. These include health coverage up to ₹15 lakhs for under ₹1000 annually, cancer care plans, and accident insurance. A special plan is also available for unorganized workers.
#IndiaPost, #Insurance, #AffordableInsurance, #MahaSurakshaDrive, #FinancialSecurity, #India