സ്വതന്ത്ര്യസമര ചരിത്ര ഫോട്ടോ പ്രദര്‍ശനം നടത്തി
Jan 27, 2017, 12:31 IST
ചെമ്മനാട്: (www.kasargodvartha.com 27.01.2017) റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്വതന്ത്ര്യസമര ചരിത്രങ്ങളുടെ ഫോട്ടോ പ്രദര്‍ശനം നടത്തി. ഒന്നാം സ്വാതന്ത്ര്യ സമരം മുതലുള്ള ചരിത്രങ്ങളുടെ ഫോട്ടോകള്‍, വിവിധ ലോകരാജ്യങ്ങളിലെ അപൂര്‍വ്വ പത്രശേഖരം, കൗതുക വാര്‍ത്തകള്‍ എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്.
ഹൈസ്‌കൂള്‍ വിഭാഗം സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ നേതൃത്വത്തിലാണ് ഫോട്ടോ പ്രദര്‍ശനം നടത്തിയത്. പ്രദര്‍ശനം പിടിഎ പ്രസിഡണ്ട് എ ബി മുനീര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ ഒ രാജീവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ കമ്മറ്റി കണ്‍വീനര്‍ പി എം അബ്ദുല്ല, പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്, പി ടി എ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗൈഡ് ഇന്‍ ചാര്‍ജ് കെ സജ്‌ന സ്വാഗതം പറഞ്ഞു.
Keywords: kasaragod, Photo, Protest, school, Chemnad, Programme, Exhibition, Independence Strike, Jama-ath HSS, Independence Photo exhibition in Chemanad Jama-ath HSS