സ്വാതന്ത്ര്യദിനാഘോഷം; പുത്തന്‍ താരമായി ത്രിവര്‍ണ തൊപ്പി
Aug 12, 2016, 17:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 12/08/2016) ഭാരത സ്വാതന്ത്ര്യ ദിനാചരണം അടുത്തെത്തിയതോടെ വ്യാപാര സ്ഥാപനങ്ങളില്‍ പുതുമയുള്ള വര്‍ണ കൊടികളും തൊപ്പികളും വില്‍പനക്കെത്തി. സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഈ വര്‍ഷം താരമായി ത്രിവര്‍ണ നിറത്തില്‍ മുങ്ങിയ തൊപ്പിയാണ് വില്‍പനക്കെത്തിയിരിക്കുന്നത്.
കനം കൂടിയ പ്ലാസ്റ്റിക്കില്‍ നിര്‍മിതമായ തൊപ്പി തല മറക്കുന്നതിനൊപ്പം പുറത്തേക്ക് വീതി കൂടുതലുള്ളതിനാല്‍ ഭംഗിയിലും വമ്പനാണ്. കുങ്കുമം വെളുപ്പ് പച്ച നിറങ്ങള്‍ നീളത്തില്‍ നല്‍കിയതിനാല്‍ ഏറെ പുതുമ നിറഞ്ഞതാണ്. മിക്ക ഫാന്‍സി കടകളും സ്‌റ്റേഷനറി കടകളും വ്യത്യസ്തതയുള്ള തൊപ്പിവില്‍പ്പനക്കായി തയ്യാറാക്കി വച്ചിരിക്കുകയാണ്.
ഒന്നിന് 20 രൂപ വിലയായതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ഒന്നില്‍ കൂടുതല്‍ വാങ്ങുന്നതായി വ്യാപാരികള്‍ പറയുന്നു. ക്വിറ്റ് ഇന്ത്യദിനം മുതല്‍ വില്‍പന ഇരട്ടിയായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
Keywords : Trikaripure, Celebration, Programme, Shop, Students, Cap, Independence Day, Independence day: Three multi color cap in market.