'വര്‍ധിപ്പിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കണം'
Apr 1, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 01/04/2015) വര്‍ധിപ്പിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കണമെന്ന് കാസര്‍കോട് താലൂക്ക് മോട്ടോര്‍ വര്‍ക്കേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മോട്ടോര്‍ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത്തരം വര്‍ധനവ് താങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാക്കിയത്.
നെല്ലിക്കുന്ന് ബീച്ച് റോഡിന്റെ അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കകം നടക്കുമെന്ന് എം.എല്‍.എ പ്രസ്ഥാവന ഇറക്കിയതല്ലാതെ പണിതുടങ്ങിയിട്ടില്ല. എത്രയും പെട്ടെന്ന് പണി തുടങ്ങിയില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന യോഗം മുന്നറിയിപ്പു നല്‍കി.
ഉമ്മര്‍ അപ്പോളോ അധ്യക്ഷത വഹിച്ചു. സുബൈര്‍ മാര, മുഹമ്മദലി മഞ്ചത്തടുക്ക, ഖലീല്‍, നവീന്‍ എസ്. മാന്യ, കുഞ്ഞികൃഷ്ണന്‍, എസ്.കെ ഉമേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ. കേശവ സ്വാഗതം പറഞ്ഞു.