city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നികുതി വെട്ടിച്ച് അടക്കയും കോഴിയും കടത്തുകയായിരുന്ന ലോറികള്‍ പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 30.01.2017) നികുതി വെട്ടിച്ച് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലൂടെ അടക്കയും കോഴികളും കടത്തുകയായിരുന്ന ലോറികള്‍ വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. പെര്‍ള ചെക്കുപോസ്റ്റിന് സമാന്തരമായുള്ള റോഡിലൂടെ നികുതി വെട്ടിച്ച് അടക്കയും കോഴിയും കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഈ വാഹനങ്ങള്‍ പിടിയിലായത്.

സമീപകാലത്തായി രംഗത്തുവന്ന ചില മാഫിയാ സംഘങ്ങള്‍ നിശ്ചിത ഫീസ് ഈടാക്കിയാണ് കടത്തിനുള്ള സൗകര്യങ്ങള്‍ കള്ളക്കടത്തുകാര്‍ക്ക് ചെയ്ത് കൊടുക്കുന്നത്. ഈ പാതയിലൂടെ കള്ളക്കടത്ത് വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാനുള്ള മരാമത്ത് പണികള്‍ പോലും ഈ സംഘങ്ങള്‍ ചെയ്തു വച്ചിട്ടുണ്ട്. ബൈക്കുകളില്‍ പട്രോളിംഗ് നടത്തി സ്‌ക്വാഡിന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ ഇവര്‍ക്ക് സ്ഥിരം സംവിധാനങ്ങളുമുണ്ട്.

നികുതി വെട്ടിച്ച് അടക്കയും കോഴിയും കടത്തുകയായിരുന്ന ലോറികള്‍ പിടികൂടി


അതുകൊണ്ട് ഔദ്യോഗിക വാഹനം ഒഴിവാക്കി ബൈക്കുകളിലാണ് ഇത്തവണ ഉദ്യോഗസ്ഥരെത്തിയത്. ഞായറാഴ്ച രാത്രി 7.30 ന് ബദിയടുക്ക ഭാഗത്തുനിന്ന് എത്തിയ ലോറിയില്‍ 100 ചാക്കുകളിലായി കടത്തുകയായിരുന്ന 6,500 കിലോ അടക്ക പിടിച്ചെടുത്ത് വാഹനം സഹിതം പെര്‍ള ചെക്‌പോസ്റ്റിലെത്തിച്ചു. 13 ലക്ഷം വില വരുന്ന അടക്ക 3.25 ലക്ഷം രൂപ റിഡംപ്ഷന്‍ ഫീസ് അടച്ചതിനെ തുടര്‍ന്ന് ഉടമക്ക് വിട്ടുകൊടുത്തു.

തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ കര്‍ണ്ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 3,000 കിലോ ഇറച്ചിക്കോഴികളും ലോറിയും പിടികൂടി 2.17 ലക്ഷം രൂപ പിഴയീടാക്കി. ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് കമ്മീഷണര്‍ പി സി ജയരാജന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരായ രമേശന്‍ കോളിക്കര, കെ രാജേന്ദ്ര ഇന്‍സ്‌പെക്ടര്‍ പി വി രത്‌നാകരന്‍, സജിത്കുമാര്‍ എ വി എന്നിവര്‍ പങ്കെടുത്തു.


Keywords: kasaragod, Kerala, Police, case, Tax, Lorry, Chicken, Perla, Vehicles, Intelligence squad, Income Tax Department arrested illegal lorries

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia