Safety Awareness | പാളത്തിൽ കല്ലുവെക്കുന്ന സംഭവം: സ്കൂളുകളിൽ റെയിൽവേ പൊലീസിന്റെ ബോധവത്കരണം
![Railway police conducting awareness program at KS Abdullah School](https://www.kasargodvartha.com/static/c1e/client/114096/uploaded/0a4c4e52ad238c6c5ceeb475f000a827.jpg?width=823&height=463&resizemode=4)
● തുടക്കമെന്ന നിലയിൽ മൊഗ്രാൽ കെഎസ് അബ്ദുല്ല സെൻട്രൽ സ്കൂളിലാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
● സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷ് സികെ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
● 'ട്രെയിൻ അപായപ്പെടുത്താൻ ശ്രമിച്ചു' എന്നുള്ള വലിയ കുറ്റമാണ് ഇതിന് പിന്നിലുള്ളവരെ കണ്ടെത്തിയാൽ കിട്ടാവുന്ന ശിക്ഷ.
മൊഗ്രാൽ: (KasargodVartha) നാങ്കി ജുമാമസ്ജിദ്-മീലാദ് നഗറിനുമിടയിൽ അടക്കം ജില്ലയിൽ പലയിടങ്ങളിലും റെയിൽവേ ട്രാക്കിൽ കല്ലുവെക്കുന്ന സംഭവം തുടർക്കഥയായി മാറിയതോടെ കാസർകോട് റെയിൽവേ പൊലീസും, കുമ്പള ജനമൈത്രി പൊലീസും സംയുക്തമായി സ്കൂളുകളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
മൊഗ്രാൽ ബീച്ചിലേക്ക് വിനോദത്തിനായും, വിവിധ ആഘോഷ പരിപാടികൾക്കായി റിസോർട്ടുകളിലേക്കുമെത്തുന്ന കുട്ടികളാണ് കല്ലുവെക്കുന്നതിന് പിന്നിലെന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
തുടക്കമെന്ന നിലയിൽ മൊഗ്രാൽ കെഎസ് അബ്ദുല്ല സെൻട്രൽ സ്കൂളിലാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. രക്ഷിതാക്കളുടെ മക്കളിലുള്ള ജാഗ്രതാ കുറവാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ കുട്ടികൾ പെട്ടു പോകുന്നതെന്ന് കാസർകോട് റെയിൽവേ പൊലീസ് എസ്ഐ റജികുമാർ എം പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷ് സികെ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
തുടരെ രണ്ട് ദിവസങ്ങളിലായി ട്രാക്കിൽ കല്ല് വെക്കൽ തുടർന്നതിനാൽ റെയിൽവേ പൊലീസും, ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. റെയിൽവേ പൊലീസ് അന്വേഷണവും നടത്തിയിരുന്നു.
'ട്രെയിൻ അപായപ്പെടുത്താൻ ശ്രമിച്ചു' എന്നുള്ള വലിയ കുറ്റമാണ് ഇതിന് പിന്നിലുള്ളവരെ കണ്ടെത്തിയാൽ കിട്ടാവുന്ന ശിക്ഷ. കേസുകളെ കുറിച്ചും മറ്റും വ്യക്തമായ കാഴ്ചപ്പാട് രക്ഷിതാക്കൾക്കുണ്ടാകണം.ഇ ല്ലെങ്കിൽ മക്കളെയോർത്ത് ദുഃഖിക്കേണ്ടിവരുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം മാഹിൻ മാസ്റ്റർ, പ്രിൻസിപ്പൽ വേദാവതി, അധ്യാപകർ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: റെയിൽവേ ട്രാക്ക് സുരക്ഷയുടെ ഭാഗമായി കാസറഗോഡ് റെയിൽവേ പോലീസും, കുമ്പള ജനമൈത്രി പോലീസും സംയുക്തമായി മൊഗ്രാൽ കെഎസ് അബ്ദുള്ള സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ബോധവൽക്കരണം പരിപാടി.
#RailwayAwareness #SafetyCampaign #StoneThrowing #KasaragodNews #PublicSafety #SchoolEvent