ബിസ്മില്ല ബില്‍ഡ് മാള്‍ ഷോറൂം 7ന് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
Sep 4, 2014, 10:08 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2014) കാല്‍ നൂറ്റാണ്ടായി ചെര്‍ക്കളയില്‍ സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ച്ചു വരുന്ന ബിസ്മില്ല ഹാര്‍ഡ് വെയേര്‍സ്, അതിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ബിസ്മില്ല ബില്‍ഡ് മാള്‍ എന്ന പേരില്‍ വിപുലീകരിക്കുന്നു. പുതിയ ഷോറൂം സെപ്തംബര്‍ ഏഴിനു രാവിലെ 11 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.കരുണാകരന്‍ എം.പി., എന്‍.എ. നെല്ലിക്കുന്ന എം.എല്‍.എ., മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും.
ഇലക്ട്രിക്കല്‍, പ്ലംബിംഗ്, സാനിറ്ററി, ബാത്ത് ഫിറ്റിംഗ്‌സ്, ഹാര്‍ഡ് വെയേര്‍സ്, ഫാന്‍സി ലൈറ്റ്‌സ്, ഹോം ഓട്ടോമേഷന്‍ എന്നിവ ഒരു കുടക്കീഴില്‍ ഒരുക്കിക്കൊണ്ടുള്ള ബിസ്മില്ല ബില്‍ഡ് മാള്‍, കേരളത്തിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഷോറൂമായിരിക്കുമെന്ന് ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൊബൈല്‍ ഫോണ്‍ വഴി ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും സ്ഥാപനത്തിലെ വൈദ്യുതി ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. ജപ്പാന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ടൊയോമ ഹോം ഓട്ടോമേഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്. വീടുകളുടെ സുരക്ഷിതത്വം മുന്‍ നിര്‍ത്തി തയ്യാറാക്കുന്ന ഉപകരണങ്ങളാണ് ടൊയോമ ഹോം ഓട്ടോമേഷന്‍ സംവിധാനത്തിലുള്ളത്.
സ്വിച്ചുകളും സെക്യൂരിറ്റി ഉപകരണങ്ങളും ഉള്‍പെടെ ടൊയോമാ ഉത്പന്നങ്ങളുടെ ജില്ലയിലെ അംഗീകൃത വിതരണക്കാരാണ് ബിസ്മില്ല ബില്‍ഡ് മാള്‍. ടൊയോമാ കമ്പനിയുടെ ഡെമോ വാനിന്റെ ഫഌഗ് ഓഫും ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്ഥാപന ഉടമകളായ എം.എസ്. ശാഫി, മുസ്തഫ കെ.കെ. ചെര്‍ക്കള, ടൊയോമാ കേരള മാര്‍ക്കറ്റിംഗ് ഹെഡ് ശംരീസ് ബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.
Also Read:
ഷെഹ്സാദ് ദില്‍ഷനെ മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിച്ച സംഭവം വിവാദത്തില്‍
Keywords: Kasaragod, Kerala, Press Club, Press meet, Inauguration, Bismillah Build Mall, Showroom,
Advertisement: