ടി.എ.ഇബ്രാഹിം അനുസ്മരണം
Aug 7, 2012, 22:33 IST
കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എ.യുമായിരുന്ന മര്‍ഹൂം ടി.എ.ഇബ്രാഹിമിന്റെ 35-ാ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച രണ്ട് മണിക്ക് മാര്‍ക്കറ്റ് റോഡിലുള്ള മുനിസിപ്പല്‍ ലീഗ് ഹൗസില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ മുസ്‌ലിം ലീഗ്, പോഷക അനുബന്ധ സംഘടന ജില്ലാ, മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ.വി.എം. മുനീര്‍ അറിയിച്ചു.
Keywords: T.A.Ibrahim, Remembrance programme, Muslim league, Kasaragod