ചാരായക്കേസിലെ പ്രതിക്ക് കഠിന തടവ്
Aug 1, 2012, 12:53 IST
കാസര്‍കോട്: ചാരായക്കേസില്‍ പ്രതിക്ക് കോടതി മൂന്ന് വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
മധൂറിലെ സതീഷി(30)നെയാണ് ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജ് ഇ.ബി. രാജന് തടവിന് ശിക്ഷിച്ചത്. 10 ലിറ്റര്‍ ചാരായം കൈവശം വെച്ചതിനാണ് കേസ്. ബദിയഡുക്ക എക്സൈസാണ് ചാരായം പിടികൂടിയത്.
പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി അധികം ശിക്ഷയനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഗംഗാധരന്‍ കുട്ടമത്ത് ഹാജരായി.
Keywords: Kasaragod, Liquor, Case, Remand, Court