ബസിനുള്ളില്‍ വെച്ച് ലൈംഗിക പീഡനം; പ്രതിക്ക് തടവും പിഴയും
May 2, 2018, 19:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.05.2018) ബസിനകത്തു വെച്ച് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ ഒന്നരവര്‍ഷം കഠിനതടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മാലോം നാട്ടക്കല്ലിലെ ശ്രീജിത്തിനെ (27) യാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് മനോഹര്‍ കിണി ശിക്ഷിച്ചത്. പീഡനത്തിന് ഒരു വര്‍ഷവും എസ്‌സി, എസ്ടി ആക്ട് പ്രകാരം ആറുമാസവുമാണ് ശിക്ഷ.
2013 ജൂണ്‍ 30ന് റഷാദ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീജിത്ത് മുന്നില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന ദളിത് യുവതിയെ ബളാല്‍ പുന്നക്കുന്നിലെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനെ ചോദ്യം ചെയ്ത യുവതിയെ മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബസില്‍ നിന്നും ഇറങ്ങിയോടിയ യുവതി വെള്ളരിക്കുണ്ട് പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. പിന്നീട് എസ്എംഎസ് ഡിവൈഎസ്പി കേസന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Molestation, Bus, Accused, Fine, Imprisonment, Dalit Woman,Imprisonment and fine for Molestation case accused