Key Notices | തദ്ദേശ അദാലത്ത്, ഡ്രൈവിംഗ് ടെസ്റ്റ്, നിയമനങ്ങൾ, പ്രവേശനം, അവസാന തീയ്യതി : കാസർകോട്ടെ പ്രധാന അറിയിപ്പുകൾ
(KasargodVartha)
തദ്ദേശ അദാലത്ത്
സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ സെപ്റ്റംബർ മൂന്നിന് രാവിലെ 8.30 മുതൽ തദ്ദേശ അദാലത്ത് നടക്കും. തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നേതൃത്വം നൽകും. പൊതുജനങ്ങൾക്ക് ആഗസ്റ്റ് 29 വരെ adalat(dot)lsgkerala(dot)gov(dot)in എന്ന വെബ്‌പോർട്ടലിലോ നേരിട്ടോ പരാതികൾ സമർപ്പിക്കാം. ബില്‍ഡിംഗ് പെര്‍മിറ്റ്, കംപ്ലീഷൻ, ക്രമവൽക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസ്, സിവില്‍ രജിസ്‌ട്രേഷന്‍, നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വഹണം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, മാലിന്യ സംസ്‌കരണം, പൊതു സൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഇതുവരെ 330 പരാതികൾ ഓൺലൈനായി ലഭിച്ചു.
കുടുതൽ വിവരങ്ങൾക്ക്: adalat(dot)lsgkerala(dot)gov(dot)in
ജനന, മരണ, സിവില്‍ രജിസ്ട്രേഷൻ
കളക്ടറേറ്റിൽ ചേർന്ന ജനന, മരണ, സിവില്‍ രജിസ്ട്രേഷൻ ജില്ലാതല ഏകോപന സമിതി യോഗത്തിൽ ജില്ലയിലെ നിലവിലെ സ്ഥിതി വിവരം, ഓൺലൈൻ അപേക്ഷയുടെ പ്രാധാന്യം എന്നിവ ചർച്ച ചെയ്തു. ജില്ലയിലെ മൂന്ന് നഗരസഭകളിലെയും 38 ഗ്രാമപഞ്ചായത്തുകളിലെയും രജിസ്ട്രേഷൻ നടപടികൾ കൃത്യമായി നടക്കുന്നതായി കണ്ടെത്തി.
വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങൾ
ഉദുമ ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തിൽ നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ ഏഴിന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററുകളിൽ ഗൈനക്കോളജി, ജനറൽ മെഡിസിൻ, ഡെർമറ്റോളജി വിഭാഗം ഡോക്ടർമാരെ കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കൽ ആഗസ്ത് 31 നകം www(dot)arogyakeralam(dot)gov(dot)in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ ഫോമില്‍ അപേക്ഷിക്കണം. ഫോണ്‍- 0467-2209466.
കുറ്റിക്കോൽ ഗവ. ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലും ഡ്രാഫ്റ്റ്സ്മാൻ സിവില്‍ ട്രേഡിലും ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ആഗസ്റ്റ് 30ന് രാവിലെ 10ന് കൂടിക്കാഴ്ച. ഫോണ്‍- 04994 206200.
പോളിടെക്‌നിക് പ്രവേശനം
കാസർകോട് ഗവ: പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിനുള്ള വിദ്യാർത്ഥികളുടെ സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29ന് പെരിയയിലുള്ള കാസർകോട് ഗവ:പോളിടെക്‌നിക്കിൽ നടത്തും. നിലവിലുള്ള ഒഴിവുകളുടെയും മറ്റു വിവരങ്ങളും അറിയുന്നതിനായി www(dot)polyadmission(dot)org എന്ന വെബ്സൈറ്റിലെ Diploma admission Regular 2024-25 എന്ന ലിങ്ക് ഉപയോഗിക്കുക.
ഫോണ്‍: 0467 2234020, 7561083597, 9446168969.
ഡ്രൈവിംഗ് ടെസ്റ്റ്
കാസർകോട് ആർ.ടി ഓഫീസിൽ സാധാരണ ഡ്രൈവിംഗ് ടെസ്റ്റ് ബാച്ചുകൾക്ക് പുറമെ സെപ്റ്റംബർ ഒന്ന് മുതൽ രണ്ടു മാസത്തേക്ക് ബുധൻ,ശനി ദിവസങ്ങളിലും രണ്ട് ബാച്ച് വീതം ടെസ്റ്റ് നടത്തും.
പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
മലബാർ ദേവസ്വം ബോർഡിന്റെ ബേള കാര്‍മാർ ശ്രീ.മഹാവിഷ്ണു ക്ഷേത്രത്തിൽ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ സെപ്റ്റംബർ ആറിനകം ലഭിക്കണം. അപേക്ഷ ഫോറം വെബ് സൈറ്റിൽ നിന്നും അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും ലഭിക്കും.
പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ കാസർകോട് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സർവ്വെന്റ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ് എസ്.സി/ എസ്.റ്റി ) കാറ്റഗറി നമ്പർ (066/2022) വിവിധ വകുപ്പുകളുടെ റാങ്ക് ലിസ്റ്റും ഹോമിയോപതി വകുപ്പില്‍ ലബോററ്ററി അറ്റന്റർ കാറ്റഗറി നംമ്പർ (414/2022) റാങ്ക് ലിസ്റ്റും് പ്രസിദ്ധീകരിച്ചു.
രേഖകൾ ഹാജരാക്കണം
മലബാർ ദേവസ്വം ബോർഡിന്റെ കാസർകോട് ഡിവിഷനിൽ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികർ, കോലധാരികള്‍ എന്നിവർക്ക് 2023 ഏപ്രിൽ മുതലുള്ള വേതനം ലഭിക്കുന്നതിന് ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പര്‍പ്പ്, മെബൈല്‍ നമ്പര്‍ എന്നിവ നീലേശ്വരത്തുള്ള ഡിവിഷൻ ഓഫീസിൽ സെപ്റ്റംബർ അഞ്ചിനകം ഹാജരാക്കണം.
സൗജന്യമായി മറൈൻ ഫിറ്റർ കോഴ്സ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ആഗസ്ത് 25
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും നടത്തുന്ന മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. ഐ.ടി.ഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ എന്നീ കോഴ്സുകള്‍ 2020ലോ അതിന് ശേഷമോ വിജയിച്ചവര്‍ക്കാണ് അവസരം. ആറു മാസത്തെ കോഴ്‌സിലെ ആദ്യ രണ്ടു മാസം അടൂർ ഗവണ്മെന്റ് പോളിടെക്ക്‌നിക്ക് കോളേജിലും തുടര്‍ന്നുള്ള നാല് മാസം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ക്യാമ്പസിലുമാണ് പരിശീലനം. തുടര്‍ന്ന് ആറ് മാസം ഓണ്‍ ജോബ് ട്രെയ്നിങ്ങും ഉണ്ടായിരിക്കും. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ പരിശീലന/ഓണ്‍ ജോബ് ട്രെയിനിംഗ് സമയത്ത് നിശ്ചിത സ്‌റ്റൈപന്റും ലഭിക്കും. 14514 രൂപയാണ് ഫീസ്. ക്രിസ്ത്യന്‍, മുസ്ലിം, ജൈന, പാഴ്‌സി എന്നീ മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ആദ്യം അപേക്ഷിക്കുന്ന 10 കുട്ടികള്‍ക്ക് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പോട് കൂടി സൗജന്യമായി പഠിക്കാന്‍ സാധിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ആഗസ്ത് 25. വെബ്‌സൈറ്റ് www(dot)asapkerala(dot)gov(dot)in. ഫോണ്‍- 7736925907, 9495999688.
സീറ്റ് ഒഴിവ്
മടിക്കൈ ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ എസ്.സി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. ആവശ്യമുള്ളവര്‍ ആഗസ്ത് 27നകം പ്രവേശനം നേടണം്. ഫോണ്‍ 0467 240282, 9446270090.
ലേലം ചെയ്യും
ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് II ഹൊസ്ദുര്‍ഗ് കോടതിയുടെ പിഴത്തുക ഈടാക്കുന്നതിനായി ബാര വില്ലേജ് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള ടിവി, മേശ, അലമാര, സോഫ എന്നിവ സെപ്തംബര്‍ നാലിന് രാവിലെ 11 ന് വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് റവന്യൂ റിക്കവറി വിഭാഗവുമായോ ബാര വില്ലേജ് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 0467 2204042.
ഡോക്ടർ നിയമനം കൂടികാഴ്ച 30ന്
കാസർകോട് ജില്ലയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ആഗസ്ത് 30 ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. നേരത്തേ അപേക്ഷ നല്‍കിയവരും കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 0467 2203118.
കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ എം.എകോഴ്‌സ് സീറ്റ് ഒഴിവ്
കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ (അറബിക്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, കന്നഡ, മാത്തമാറ്റിക്സ്, ജിയോളജി, കെമിസ്ട്രി, ഫിസിക്സ്) പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് 29 ന് രാവിലെ 10ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04994256027.
ഹോസ്പിറ്റല്‍ ക്വാളിറ്റി മാനേജ്മന്റ് ഡിപ്ലോമ പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്മന്റ് ഓണ്‍ലൈന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് കോഴ്സുകളില്‍ ഡിപ്ലോമ/ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 31. ഫോണ്‍- 9048110031, 8075553851. വെബ്സൈറ്റ് www(dot)srccc(dot)in.
ഭിന്നശേഷിക്കാര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍: മാനദണ്ഡങ്ങളില്‍ ഇളവ്
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. സാമ്പത്തിക പരാധീനത മൂലം ദുരിതം അനുഭവിക്കുന്ന ഭിന്നശേഷിക്കാരായ രക്ഷകര്‍ത്താക്കളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയായ വിദ്യാകിരണം പദ്ധതിയില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം എന്ന നിലവിലെ നിബന്ധന ഒഴിവാക്കി.
ഈ വര്‍ഷം മുതല്‍ ഭിന്നശേഷിക്കാരുടെ എല്ലാ കുട്ടികള്‍ക്കും വിദ്യാകിരണം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. കൂടാതെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് പുറമേ സെല്‍ഫ് ഫിനാന്‍സ് സ്ഥാപനങ്ങളില്‍ സക്കാര്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ചവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനുള്ള ധനസായ പദ്ധതിയായ മാതൃജോതിയില്‍ ഭിന്നശേഷി ശതമാനം ഏകീകരിച്ച് 60% മോ അധിലതികമോ ഭിന്നശേഷി ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ് എന്നാക്കി മാറ്റിയിട്ടുണ്ട്.
നിലവില്‍ വിവിധ ഭിന്നശേഷികള്‍ക്ക് വ്യത്യസ്ത തോതിലായിരുന്നു ഭിന്നശേഷി പരിഗണിച്ചിരുന്നത്. അടിയന്തിര സാഹചര്യം നേരിടേണ്ടിവരുന്ന ഭിന്നശേഷിക്കാര്‍ക്ക് ചികിത്സാ ധന സഹായം നല്‍കുന്ന പദ്ധതിയായ സ്വാശ്രയയില്‍ അടിയന്തിര സാഹചര്യങ്ങളില്‍ വിദഗ്ദ ചികിത്സയ്ക്കായി സ്വകാര്യ ഹോസ്പിറ്റലുളിലെ ചിലവിനും തുക അനുവദിക്കുന്നതാണ്. തീവ്ര ഭിന്നശേഷിയുള്ള മക്കളെ സംരക്ഷിച്ചുവരുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ഒറ്റത്തവണ ധനസഹായം ലല്‍കുന്ന പദ്ധതിയായ സ്വാശ്രയയില്‍ ഭര്‍ത്താവിന് ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ കാരണം ജോലിക്ക് പോകാന്‍ സാധിക്കാത്തതും മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തതുമായ സാഹചര്യത്തില്‍ ഭര്‍ത്താവ് നിലവിലുള്ളവരെ കൂടി ഉള്‍പ്പെടുത്തി. കൂടാതെ തീവ്ര ഭിന്നശേഷിയുള്ളതും, വീടിനു വെളിയില്‍ പോയി തൊഴില്‍ ചെയ്യുന്നത് സാധിക്കാത്ത ഭിന്നശേഷിക്കാര്‍ക്കും കൂടി ഈ പദ്ധയില്‍ അപേക്ഷിക്കാം. അപേക്ഷകള്‍ സാമൂഹ്യ നീതി വകുപ്പിന്റെ www(dot)suneethi(dot)sjd(dot)kerala(dot)gov(dot)in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. ഫോണ്‍- 04994255074.
ലേലം ചെയ്യും
കരിവേടകം വില്ലേജിലെ സര്‍വ്വേ 1/1അ ല്‍ പ്പെട്ട 11 ഏക്കര്‍ മിച്ചഭൂമിയിലെ ആദായങ്ങള്‍ സെപ്തംബര്‍ അഞ്ചിന് രാവിലെ 11ന് കരിവേടകം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ - 04994 230021
ലേലം ചെയ്യും
അഡൂര്‍ വില്ലേജിലെ സര്‍വ്വെ നമ്പര്‍ 44/3ജഠ 4 ല്‍ പ്പെട്ട ഭൂമിയില്‍ നിന്നും തേക്ക് മര കഷ്ണങ്ങള്‍ സെപ്തംബര്‍ ആറിന് രാവിലെ 11.30ന് അഡൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ - 04994 230021.
കെയര്‍ ടേക്കര്‍ കൂടികാഴ്ച സെപ്തംബര്‍ 10ന്
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് പകല്‍ വിശ്രമ കേന്ദ്രത്തിൽ കെയര്‍ ടേക്കറെ നിയമിക്കുന്നു. കൂടികാഴ്ച സെപ്തംബര്‍ 10ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. എസ്.എസ്.എൽ.സി പാസായ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ സ്ത്രികള്‍ക്ക് മുൻഗണന. ഫോണ്‍:04672235350.
സംവരണ സീറ്റ് ഒഴിവ്
ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ ഐ.ടി.ഐ യില്‍ വിവിധ ട്രേഡുകളിലേക്ക് പട്ടിക ജാതി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ആഗസ്ത് 27നകം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ നമ്പര്‍ : 04672230980, 7012508582
ഈ അറിയിപ്പ് മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ...