പരപ്പയില്‍ അനാശാസ്യത്തിനിടെ യുവാവും മൂന്നു യുവതികളും പിടിയില്‍
May 15, 2012, 16:00 IST

പരപ്പ: വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പരപ്പയില്‍ തളിപ്പറമ്പ് സ്വദേശിയേയും മൂന്ന് യുവതികളെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പരപ്പ ടൌണിന് സമീപമുള്ള വീട് കേന്ദ്രീകരിച്ച് പട്ടാപകല്‍ അനാശാസ്യത്തിലേര്‍പ്പെട്ട തളിപ്പറമ്പ് സ്വദേശിയായ യുവാവിനെയും മൂന്ന് യുവതികളെയുമാണ് നാട്ടുകാരുടെ സഹായത്തോടെ വെള്ളരിക്കുണ്ട് പോലീസ് കസ്റഡിയിലെടുത്തത്.
പരപ്പയിലെ ഒരു കടയില്‍ നിന്നും മാമ്പഴം വാങ്ങി യുവതികളുടെ സമീപത്തേക്ക് പോവുകയായിരുന്ന യുവാവിനെ നാട്ടുകാരില്‍ ചിലര്‍ നിരീക്ഷിക്കുകയും പിന്തുടരുകയുമായിരുന്നു. തുടര്‍ന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പയിലെ വീട്ടിലെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെയും യുവതികളെയും പിടികൂടുകയും പോലീസ് സ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പരപ്പ സ്വദേശിനിയായ വീട്ടമ്മയും അമ്പലത്തറ സ്വദേശിനിയും ചെര്‍ക്കള സ്വദേശിനിയും തളിപ്പറമ്പ് തട്ടുമ്മല്‍ സ്വദേശിയായ യുവാവുമാണ് പോലീസ് പിടിയിലായത്.
തളിപ്പറമ്പില്‍ നിന്ന് പരപ്പയിലെ വീട്ടിലേക്ക് ടി.വി. റിപ്പേര്‍ ചെയ്യാനാണ് താന്‍ വന്നതെന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയത്. വീട്ടുടമസ്ഥയെ കാണാനാണ് തങ്ങളെത്തിയതെന്ന് യുവതികളും പറഞ്ഞു. അതെസമയം യുവാവും യുവതികളും അനാശാസ്യപ്രവര്‍ത്തനം നടത്തിയതായി തെളിയാതിരുന്നതിനാല്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പരപ്പ ടൌണിന് സമീപമുള്ള വീട് കേന്ദ്രീകരിച്ച് ഏറെ നാളായി അനാശാസ്യം നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
Keywords: Immoral traffic,Women, Youth, Arrest, Parappa, Kasaragod