എടപ്പാളില്‍ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പിടിയിലായവരില്‍ കാസര്‍കോട്ടെ യുവതിയും
Mar 3, 2016, 17:00 IST
എടപ്പാള്‍: (www.kasargodvartha.com 03/03/2016) എടപ്പാളില്‍ പിടിയിലായ പെണ്‍വാണിഭ സംഘത്തില്‍ കാസര്‍കോട് സ്വദേശിനിയും. കാസര്‍കോട് സ്വദേശിനി ഫാത്വിമ (35), പറവൂര്‍ കേസിലെ മൂന്നാം പ്രതിയും ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാളുമായ കോതമംഗലം ചെറുവത്തൂര്‍ വാഴപ്പാറയില്‍ മനോജ് (40), കര്‍ണാടക സ്വദേശിനി പ്രിയ (30), പെരിബിലാവ് ചാണശ്ശേരി ഹൗസില്‍ സുരേന്ദ്രന്‍ എന്ന അപ്പു (55), പാലക്കാട് സ്വദേശിനി മൈമൂന (40)എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. നടുവട്ടം ശ്രീവല്‍സം മെഡിക്കല്‍ കോളജിന് പുറക് വശത്തെ വാടക വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. സംഘത്തിലെ സഹീര്‍ (27), കോലളബ് സ്വദേശിയായ ഷഫീഖ് (26) എന്നിവര്‍ ഓടിരക്ഷപ്പെട്ടു.
പൊന്നാനി സി.ഐയുടെ ചുമതലയുള്ള വളാഞ്ചേരി സി.ഐ സുരേഷ്, ചങ്ങരംകുളം എസ്.ഐ ആര്‍. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. രാത്രി 10.30 മണിയോടെയാണ് സംഘം പോലീസ് പിടിയിലായത്. നടുവട്ടം പൂക്കരത്തറ റോഡില്‍ സ്വകാര്യ ആശുപത്രിക്ക് പിറകുവശത്തുള്ള വീട്ടില്‍ അനാശ്യാസ പ്രവര്‍ത്തനം നടക്കുന്നതായുള്ള സംശയത്തെ തുടര്‍ന്നു നാട്ടുകാര്‍ വീട് വളഞ്ഞ ശേഷം വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്.
ഫെബ്രുവരി എട്ട് മുതലാണ് മനോജും പ്രിയയും ഇവിടെ താമസിക്കാന്‍ തുടങ്ങിയത്. സംഘത്തിലെ മറ്റു രണ്ട് യുവതികള്‍ ഇവിടെ എത്തിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. മനോജാണ് സംഘത്തിന്റെ തലവന്‍. മുകളിലത്തെ നിലയില്‍ നിന്നും ചാടിയാണ് സഹീറും, ഷഫീഖും രക്ഷപ്പെട്ടത്. പ്രതികളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords : Kasaragod, Arrest, Police, Investigation, House, Accuse, Immoral racket busted in Edappal.