വാടക കെട്ടിടം കേന്ദ്രീകരിച്ച് പെണ്‍വാണിഭം; സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
Jun 18, 2017, 18:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.06.2017) വാടക കെട്ടിടം കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവരികയായിരുന്ന സംഘത്തിലെ മൂന്നുപേരെ പോലീസ് പിടികൂടി. ആലപ്പുഴ മുഹമ്മ സ്വദേശി പ്രസല്‍കുമാര്‍ എന്ന മുഹമ്മദ് ഷെരീഫ്(29), കര്‍ണാടക സ്വദേശിനികളായ രണ്ട് യുവതികള്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇവരില്‍ മുഹമ്മദ് ഷെരീഫിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഷെരീഫിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതികളെ പരവനടുക്കം മഹിളാമന്ദിരത്തിലേക്ക് മാറ്റി. കാഞ്ഞങ്ങാട് റെയില്‍വെ ഗേറ്റിന് സമീപത്തെ ഓടുമേഞ്ഞ കെട്ടിടം കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശനിയാഴ്ച വൈകുന്നേരം കെട്ടിടത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു.
പെണ്‍വാണിഭകേന്ദ്രത്തിന്റെ നടത്തിപ്പുകാരനാണ് അറസ്റ്റിലായ മുഹമ്മദ് ഷെരീഫ്. വാരാപ്പുഴ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി അടക്കമുള്ള സ്ത്രീകള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.രണ്ടുമാസം മുമ്പാണ് പെണ്‍വാണിഭത്തിനായി ഈ കെട്ടിടം വാടകയ്ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു.കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവതികളെ ഇവിടെയെത്തിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, Held, Police, news, Immoral activities in quarters; 3 held