city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇമാം ശാഫി അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

കുമ്പള:(www.kasargodvartha.com 25.09.2014) ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയുടെ വിദ്യാര്‍ത്ഥി യൂണിയന്റെ ഈ വര്‍ഷത്തെ ഉദ്ഘാടനം അക്കാദമി പ്രിന്‍സിപ്പാള്‍ എം.എ ഖാസിം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

ഹൈസ്‌കൂള്‍ തലം മുതല്‍ പി.ജി വരെ തീര്‍ത്തും ധാര്‍മ്മികമായ ചുറ്റുപാടില്‍ ഒരുക്കിയിരിക്കുന്ന കാമ്പസിലെ വിദ്യാര്‍ത്ഥികളുമായി വിദ്യാതത്പരനായ തങ്ങള്‍ നടത്തിയ ആശയ വിനിമയം വിദ്യാര്‍ത്ഥികള്‍ക്ക് ആവേശവും ആര്‍ജ്ജവവും പകര്‍ന്നു നല്‍കുന്നതായിരുന്നു. ലോകത്തിന് മുമ്പില്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ തുറന്നിടുന്ന വെബ്‌സൈറ്റിന്റെ ലോഞ്ചിങ് കര്‍മ്മവും അറബി, ഇംഗ്ലീഷ്, മലയാളം, കന്നട എന്നീ ചതുര്‍ഭാഷകളിലായി പ്രസിദ്ധീകരിക്കപ്പെട്ട മാഗസിനുകളുടെയും പത്രങ്ങളുടെയും പ്രകാശന കര്‍മ്മവും തങ്ങള്‍ നിര്‍വ്വഹിച്ചു.

അബ്ദുർ റഹ്മാന്‍ ഹൈത്തമി ഈശ്വര മംഗലം, ബി,കെ അബ്ദുല്‍ ഖാദിര്‍ അല്‍-ഖാസിമി, ഡോ. മുഹമ്മദ് പാവൂര്‍, ഖാളീ മുഹമ്മദ് ആലംപാടി, മൊയിലാര്‍ അബ്ദുല്‍ ഖാദിര്‍ ഹാജി മൊഗ്രാല്‍, ഒമാന്‍ മുഹമ്മദ് ഹാജി, മൂസഹാജി കോഹിനൂര്‍, ബി.എച്ച് അലി ദാരിമി, മൂസ നിസാമി നാട്ടക്കല്‍, സലാം വാഫി വാവൂര്‍, സുബൈര്‍ നിസാമി, ടി.കെ ഇസ്മാഈല്‍ ഹാജി, ഹനീഫ് ഹാജി ഗോള്‍ഡ് കിങ്, സര്‍ ബാലകൃഷ്ണന്‍ കൊയിലാണ്ടി, ഉമറല്‍ ഖാസിമി. ശമീര്‍ വാഫി കരുവാരക്കുണ്ട്, അശ്‌റഫ് റഹ്മാനി ചൗക്കി, അന്‍വര്‍ അലി ഹുദവി കിഴിശ്ശേരി, അശ്‌റഫ് ഫൈസി ബെളിഞ്ചം, ഫാറൂഖ് അശ്അരി കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇമാം ശാഫി അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Kumbala, kasaragod, Kerala, school, Website-inauguration, Munavar Ali Shihab Thangal, Imam Shafi Academy Students Union Inaugurated by Munavarali Shihab Thangal 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia