city-gold-ad-for-blogger

ഇമാം ശാഫി അക്കാദമി കാമ്പസ് മെയ് രണ്ടിന് ഹൈദരലി തങ്ങള്‍ സമര്‍പിക്കും

കാസര്‍കോട്: (www.kasargodvartha.com 29/04/2015) വടക്കേമലബാറിലെ പ്രശസ്ത സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ഇമാം ശാഫി അക്കാദമിയുടെ കാമ്പസ് മെയ് രണ്ടിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിക്കും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ ഹാജി കെ. മുഹമ്മദ് അറബി കുമ്പള അധ്യക്ഷത വഹിക്കും. അഹ് മദ് വാഫി കക്കാട് മുഖ്യപ്രഭാഷണം നടത്തും.

കാമ്പസ് സമര്‍പ്പണത്തോടനുബന്ധിച്ച് വ്യാഴാഴ്ച മുതല്‍ ജല്‍സ സീറ ആഘോഷ പരിപാടിക്കു തുടക്കമാവും. രാവിലെ എട്ടിന് പതാക ഉയര്‍ത്തലും 10ന് സിയാറത്തും ഉണ്ടാവും. വൈകിട്ട് നാല് മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. ഖാസി വി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മൂഡബിദ്രി പ്രാര്‍ഥന നടത്തും. മാഹിന്‍ മുസ്‌ലിയാര്‍ ചെറുകുന്ന്, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, കെ.ടി അബ്ദുല്ല ഫൈസി, അബ്ദുല്‍ മജീദ് ബാഖവി, ഹംസ മുസ്‌ലിയാര്‍, മൊയ്തു മൗലവി, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ബദ്‌രിയ നഗര്‍, എം.സി ഖമറുദ്ദീന്‍, പി.എ അഷ്‌റഫലി, സി.എച്ച് കുഞ്ഞമ്പു, ടി.ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല ഫൈസി ചെങ്കള, അബ്ദുസ്സലാം ദാരിമി, ഉസ്മാന്‍ ഫൈസി, താജുദ്ദീന്‍ ദാരിമി, എ.കെ.എം അഷ്‌റഫ്, എസ്.പി സലാഹുദ്ദീന്‍, ഹമീദ് ഹാജി പറപ്പാടി, മഞ്ജുനാഥ് ആള്‍വ, എ.എ ജലീല്‍, മൊയ്തീന്‍ കൊല്ലമ്പാടി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

വെള്ളിയാഴ്ച രാത്രി ഏഴിന് ബുര്‍ദ പാരായണ സദസും 8.30ന് അസ്മാഉല്‍ ഹുസ്‌ന റാത്തീബും നടക്കും. പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. എം.എ ഖാസിം മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കൂട്ടുപ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും. മറ്റു പ്രമുഖര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എം.എ ഖാസിം മുസ്‌ലിയാര്‍, മീപ്പിരി ശാഫി ഹാജി, കെ.എന്‍ അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഗഫൂര്‍ എരിയാര്‍, ഉമര്‍ രാജാവ്, അലി ദാരിമി, അബൂബക്കര്‍ സാലൂദ് നിസാമി, അഷ്‌റഫ് റഹ് മാനി, സുബൈര്‍ നിസാമി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഇമാം ശാഫി അക്കാദമി കാമ്പസ് മെയ് രണ്ടിന് ഹൈദരലി തങ്ങള്‍ സമര്‍പിക്കും

Keywords : Press meet, Kasaragod, Kerala, Inauguration, Imam Shahi Academy, Campus, Panakkad Hyderali Shihab Thangal. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia