ഐ എം എ കാസർകോട്: ഡോ രേഖ റൈ പ്രസിഡൻ്റ്; ഡോ അണ്ണപ്പ കാമത്ത് സെക്രട്ടറി; ഡോ സുന്ദർ ആനമജൽ ട്രഷറർ; പുതിയ ഭാരവാഹികൾ ചുമതലയേറ്റു
● ഐ എം എ ദേശീയ പ്രസിഡൻ്റ് ഡോ. രമേശ് ആർ യോഗം ഉദ്ഘാടനം ചെയ്തു.
● മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. ജോസഫ് ബെനവൻ്റ് മുഖ്യാതിഥിയായി പങ്കെടുത്തു.
● സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഡോ. പ്രജ്യോത് ഷെട്ടി, ഡോ. ശ്രീകരി എന്നിവരെ ആദരിച്ചു.
● പുതിയ നേതൃത്വത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് ഐ എം എ നേതാക്കൾ സംസാരിച്ചു.
കാസർകോട്: (KasargodVartha) ഐ എം എ ബ്രാഞ്ചിൻ്റെ 2025-26 സംഘടനാ വർഷത്തിൻ്റെ പുതിയ ഭാരവാഹികൾ ഐ എം എ ഹൗസിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ സ്ഥാനമേറ്റു. പുതിയ നേതൃത്വത്തിൻ്റെ ചുമതലയേൽക്കൽ ചടങ്ങോടെ ബ്രാഞ്ചിൻ്റെ പുതിയ സംഘടനാ വർഷത്തിന് തുടക്കമായി.

ഐ എം എ ദേശീയ പ്രസിഡൻ്റ് ഡോ രമേശ് ആർ യോഗം ഉദ്ഘടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ ജോസഫ് ബെനവൻ്റ് മുഖ്യാതിഥിയായി പങ്കെടുത്തു. നിലവിലെ പ്രസിഡൻറ് ഡോ ഹരി കിരൺ ബങ്കേരയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി ഡോ അണ്ണപ്പ കാമത്ത് വാർഷിക റിപ്പോർട്ടും ട്രഷറർ ഡോ അനൂപ് എസ് ട്രഷറർ റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനാ വർഷത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ചർച്ച യോഗത്തിൽ നടന്നു.

പുതിയ ഭാരവാഹികൾ ചുമതലയേറ്റു
ഡോ രേഖ റൈയെ പുതിയ പ്രസിഡൻ്റായും ഡോ അണ്ണപ്പ കാമത്തിനെ സെക്രട്ടറിയായും ഡോ സുന്ദർ ആനമജലിനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു.


ഡോ കൃഷ്ണ വിവേക് (ജോയൻ്റ് സെക്രട്ടറി), ഡോ.ജമാൽ അഹ്മദ് എ, ഡോ. നബിസ (വൈസ് പ്രസിഡൻ്റുമാർ), ഡോ. ബി നാരയണ നായ്‌ക്ക് (സ്റ്റേറ്റ വർക്കിംഗ് കമ്മിറ്റി മെമ്പർ), ഡോ സുധാ ഭട്ട് (ചെയർപേഴ്സൺ), ഡോ ശ്രീകരി (സെക്രട്ടറി) എന്നിവർ ചുമതലയേറ്റു.


യോഗത്തിൽ ഐ എം എ ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ നാരായണ നായിക് ബി, കാഞങ്ങാട് ഐ എം എ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ ശശി ധർ റാവു, വിമ ചെയർപെഴ്സൺ ഡോ മായ മല്യ, ഡോ ജിതേന്ദ്ര റായ്, ഡോ ജനാർദ്ദന നായിക് സി എച് എന്നിവർ സംസാരിച്ചു.

പുതിയ നേതൃത്വത്തിന് ആശംസകൾ അറിയിച്ച സംസാരിച്ചവർ, വരും വർഷത്തെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി ഡോ പ്രജ്യോത് ഷെട്ടി, ഡോ ശ്രീകരി എന്നിവരെ യോഗം ആദരിച്ചു.

ഐ എം എ കാസർകോട് ബ്രാഞ്ചിൻ്റെ പുതിയ ഭാരവാഹികളെക്കുറിച്ചുള്ള വാർത്ത ഷെയർ ചെയ്യൂ.
Article Summary: New office bearers for IMA Kasaragod branch assumed charge, Dr. Rekha Rai is the new President for 2025-26.
#IMAKasaragod #DrRekhaRai #NewOfficeBearers #KasaragodNews #IMA #KeralaDoctors






