പൊയിനാച്ചിയില്‍ വെള്ളച്ചാട്ടത്തിന് നടുവിലെ വ്യാജ മദ്യ നിര്‍മാണ കേന്ദ്രം എക്‌സൈസ് തകര്‍ത്തു
Jun 28, 2013, 15:06 IST
കാസര്‍കോട്: പൊയിനാച്ചിയില്‍ വെള്ളച്ചാട്ടത്തിന് നടുവിലെ വന്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രം എക്‌സൈസ് സംഘം തകര്‍ത്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊയിനാച്ചി വെങ്ങാട് വെള്ളച്ചാട്ടത്തിന് സമീപം പ്രവര്‍ത്തിച്ചു വന്നിരുന്ന വ്യാജ മദ്യ നിര്‍മാണ കേന്ദ്രം ഹൊസ്ദുര്‍ഗ് റയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ എം.വി ബാബുരാജ്, ഇന്‍സ്‌പെക്ടര്‍മാരായ ടി. രഞ്ജിത്ത്, ബാബു, സീനിയര്‍ എക്‌സൈസ് ഓഫീസര്‍മാരായ വി. ശ്രീജിത്ത്, കെ. പീതാംബരന്‍, കെ. നൗഷാദ്, സി. വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തകര്‍ത്ത്.
500 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍, കുടങ്ങള്‍, പൈപ്പുകള്‍ എന്നിവയും നശിപ്പിച്ചു. എക്‌സൈസ് സംഘം എത്തുന്നത് കണ്ട് മദ്യ നിര്‍മാണ കേന്ദ്രം നടത്തിവന്നവര്‍ ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് അധികൃതര്‍ റെയിഡിനെത്തിയത്. മാസങ്ങളായി ഇവിടെ മദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചുവരികയാണെന്ന് സൂചനയുണ്ട്.
Keywords: Poinachi, Liquor, Hosdurg, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.