ചാരായ നിര്‍മ്മാണകേന്ദ്രത്തില്‍ റെയ്ഡ്; രണ്ട് പേര്‍ അറസ്റ്റില്‍
Aug 20, 2012, 22:02 IST
രാജപുരം: പാണത്തൂര്‍ കുണ്ടുപ്പള്ളി കോളനിയില്‍ ചാരായ നിര്‍മ്മാണ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാരായവും വാഷും പിടിച്ചെടുത്തു. കുണ്ടുപ്പള്ളിയിലെ ആര്‍ സീത (48), ഭര്‍ത്താവ് രാമണ്ണ നായ്ക് (50) എന്നിവരാണ് അറസ്റ്റിലായത്.
രാജപുരം എസ്‌ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ഗംഗാധരന്‍, സിവില്‍ ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, ലീല എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
Keywords: Fake liquor, Police Raid, Arrest, Kasaragod