ജനറല്‍ ആശുപത്രി പരിസരത്ത് അനധികൃത മദ്യവില്പന സംഘം പിടിമുറുക്കി
Aug 16, 2012, 23:20 IST
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് അനധികൃത മദ്യവില്പന സംഘം പിടിമുറുക്കി. സന്ധ്യമയങ്ങിയാല്‍ ജനറല്‍ ആശുപത്രി പരിസരം മദ്യവില്പനക്കാരുടെ പ്രധാന കേന്ദ്രമാകുന്നു. ഇവിടെ രോഗികള്‍ക്ക് കൂട്ടിരിപ്പിനെത്തുന്നവരെയും ചിലപ്പോള്‍ രോഗികളെ തന്നെയും മദ്യപിച്ച് ആശുപത്രി കോംപൗണ്ടില്‍ വീണ് കിടക്കുന്ന കാഴ്ച പതിവാണ്.
ബോധരഹിതരായി കഴിയുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും സ്ട്രക്ച്ചറിലെടുത്ത് വാര്ഡിലെത്തിക്കേണ്ട ചുമതലയും ആശുപത്രി ജീവനക്കാരാണ് ചെയ്യുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി പരിസരത്താണ് സന്ധ്യമയങ്ങിയാല്‍ പ്രധാനമായും മദ്യവില്‍പ്പന നടക്കുന്നത്. പോലീസിന്റെ പരിശോധനകളോ മറ്റോ നടക്കാത്തത് ഇവര്‍ക്ക് അനുഗ്രഹമാകുന്നു. ആശുപത്രിപരിസരത്തുവെച്ച് മദ്യശേഖരം കണ്ടുപിടിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ട്.
വാര്‍ഡുകളില്‍ ചെന്ന് ആവശ്യക്കാരെ കണ്ടെത്തിയാണ് മദ്യം നല്കാന് കൂട്ടികൊണ്ടുപോകുന്നത്. മദ്യപിച്ച് സ്ത്രീകളുടെ വാര്‍ഡില്‍ ചെന്ന് സ്ത്രീകളെ ശല്യം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപവും മദ്യപന്മാരുടെ ശല്യം രൂക്ഷമാണ്. മൊബൈല്‍ ഫോണില്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ മാസങ്ങള്‍ക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജനറല്‍ ആശുപത്രിയില്‍ സ്ഥിരമായി പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആശുപത്രി പരിസരത്ത് മദ്യവില്‍പ്പനയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആശുപത്രി ജീവനക്കാരും നേഴ്സുമാരും ആവശ്യപ്പെടുന്നു.