city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഡൂര്‍ വ­ന­ത്തി­ലെ മ­ര­ങ്ങള്‍ മു­റി­ച്ചു­ക­ടത്തിയ ആറുപേര്‍ അറസ്റ്റില്‍

അഡൂര്‍ വ­ന­ത്തി­ലെ മ­ര­ങ്ങള്‍ മു­റി­ച്ചു­ക­ടത്തിയ ആറുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: കര്‍­ണ്ണാ­ട­ക സ്വ­ദേ­ശി­ക­ളുള്‍­പ്പെ­ട്ട ആറം­ഗ വ­നം കൊ­ള്ള സം­ഘ­ത്ത വ­നം വ­കു­പ്പ് അ­ധി­കൃ­തര്‍ അ­റ­സ്റ്റ് ചെ­യ്തു. അഡൂര്‍ റിസര്‍വ്­ വനത്തില്‍നിന്ന് അഞ്ച്
ഇരുള്‍ മരമാണ്‌ സംഘം മുറിച്ച് കടത്തി­യത്.

 കര്‍ണാടക പള്ളത്തൂര്‍ സ്വദേശികളായ ബഷീര്‍(27), സിദ്ദിഖ്(25), ജാബിര്‍(21), മുഹമ്മദ് സിദ്ദിഖ്(26), പ­ള്ളങ്കോട് സ്വദേ­ശി
ശുഐബ്‌ (25), വെള്ളച്ചേരിയിലെ ശ്രീധരന്‍(39) എ­ന്നി­വരാണ് അ­റ­സ്­റ്റി­ലാ­യത്.

ജുലായ് 29 നാ­ണ് ഇ­വര്‍ മ­രം മു­റി­ച്ചു ക­ട­ത്തി­യ­ത്. മുറിച്ച മരം ഈര്‍ച്ചമില്ലില്‍ നിന്ന് കണ്ടെടുത്തു. കടത്തിയ പിക്കപ്പ് വാന്‍, രണ്ട് ബൈക്കുകള്‍ എ­ന്നി­വയും പിടികൂടി. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.

പരപ്പ സെക്ഷന്‍ ഫോറസ്റ്റര്‍ എസ്.എന്‍. രാജേഷ്, ബന്തടുക്ക ഫോറസ്റ്റര്‍ ഷാജി ജോസ്, കാസര്‍കോട് സ്‌­പെഷല്‍ ഡ്യൂട്ടി ഫോറസ്റ്റര്‍ ബി.രാജഗോപാലന്‍, പി.സുകുമാരന്‍, പ്രവീണ്‍കുമാര്‍, എം.ഗോപാലന്‍, സജീഷ് എ­ന്നി­വ­രാ­ണ് വ­നം കൊ­ള്ള­ക്കാ­രെ പി­ടി­കൂ­ടി­യ­ത്.

Keywords: Adoor forest, Arrest, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia