പൊതു സ്ഥലം മാറ്റം വരുന്നതിന് ഒരു മാസം മുമ്പ് ആരോഗ്യവകുപ്പില്‍ തിരക്കിട്ട സ്ഥലം മാറ്റം; 17 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ഒറ്റയടിക്ക് മാറ്റി, പിന്നില്‍ ഭരണാനുകൂല സംഘടനയുടെ താല്‍പര്യമെന്ന് ആക്ഷേപം
Dec 30, 2016, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 30/12/2016) ആരോഗ്യ വകുപ്പില്‍ പൊതു സ്ഥലം മാറ്റം വരുന്നതിന് ഒരു മാസം മുമ്പ് തിരക്കിട്ട സ്ഥലം മാറ്റം. രാഷ്ട്രീയ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ് 17 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒറ്റയടിക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ അപേക്ഷ പ്രകാരം ഭരണ സൗകര്യാര്‍ത്ഥമാണ് സ്ഥലമാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഭരണാനുകൂല സംഘടനയില്‍പെട്ട ചിലര്‍ക്കുവേണ്ടി ചട്ടങ്ങളും നിയമങ്ങളും മറികടന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റിയിരിക്കുന്നത്.
ജില്ലയുടെ തെക്കേയറ്റത്തുള്ളവരെ വടക്കോട്ടേക്കും മലയോരങ്ങളിലേക്കും ഭരണാനുകൂലികളെ അവരുടെ താല്‍പര്യമുള്ള സ്ഥലങ്ങളിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പൊതു സ്ഥലംമാറ്റം ഫെബ്രുവരിയില്‍ നടക്കാനിരിക്കെയാണ് വെറും രാഷ്ട്രീയ താല്‍പര്യം മാത്രം നോക്കി ജീവനക്കാരെ സ്ഥലം മാറ്റിയിരിക്കുന്നത്. ഭരണാനുകൂല സംഘടനയില്‍പെട്ട ജീവനക്കാരെ അവരുടെ വീടുകള്‍ക്ക് അടുത്തും മറ്റുള്ളവരെ ദൂരസ്ഥലങ്ങളിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
സര്‍വീസ് അടിസ്ഥാനമാക്കിയാണ് സ്ഥലം മാറ്റം നടത്തേണ്ടതെങ്കിലും നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയുമാണ് പുതുവര്‍ഷത്തിന് മുമ്പ്തന്നെ സ്ഥലമാറ്റ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. 29ന് വൈകിട്ടാണ് സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത്. 30ന് രാവിലെ തന്നെ ഇത് ജീവനക്കാര്‍ക്ക് എത്തിച്ചുകൊടുത്തു. സ്ഥലമാറ്റം ഉത്തരവിലെ ക്രമ നമ്പര്‍ രണ്ട്, നാല്, ആറ്, എട്ട്, 10, 12, 14, 15 എന്നിവയില്‍പെട്ടവരെ ഭരണ സൗകര്യാര്‍ത്ഥവും ക്രമ നമ്പര്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, 11, 13, 16, 17 എന്നിവയില്‍പെട്ടവരെ അപേക്ഷ പരിഗണിച്ചുമാണ് സ്ഥലം മാറ്റിയിട്ടുള്ളതെന്നുമാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ജീവനക്കാരെ വിടുതല്‍ ചെയ്ത് ജോലിയില്‍ പ്രവേശിച്ചകാര്യം ഡി എം ഒ ഓഫീസില്‍ ഉടന്‍ അറിയിക്കണമെന്നും ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍മാരോട് ഡി എം ഒ ഡോ. എ പി ദിനേഷ് കുമാര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിച്ചുള്ള അനധികൃത സ്ഥലം മാറ്റ ഉത്തരവിനെ ചോദ്യംചെയ്ത് ജീവനക്കാര്‍ ട്രിബ്യൂണലിനും സര്‍ക്കാറിനും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. പ്രതിപക്ഷ സംഘടനയില്‍പെട്ടവരെ പരമാവധി ദൂരസ്ഥലത്തേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.
ഓണ്‍ലൈന്‍ വഴിയുള്ള പൊതു സ്ഥലം മാറ്റത്തിന് സര്‍ക്കാര്‍ 2017 ജനുവരി മുതല്‍ പുതിയ മാര്‍നദണ്ഡം നടപ്പിലാക്കിയതിനെ മറികടക്കാനാണ് തിരക്കിട്ട് ഡിസംബര്‍ 29ന് തന്നെ പുതിയ സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ആക്ഷേപം. സ്ഥലം മാറ്റ ഉത്തരവ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനും അമര്‍ഷത്തിനും കാരണമായിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സുഖമമായ പ്രവര്‍ത്തനത്തെ ഇത്തരം സ്ഥലംമാറ്റങ്ങള്‍ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരു സ്ഥലത്ത് നിയമനം ലഭിച്ചാല്‍ മൂന്ന് വര്‍ഷം വരെ വ്യക്തമായ കാരണം ഇല്ലാതെ ജീവനക്കാരെ സ്ഥലം മാറ്റരുതെന്നതടക്കമുള്ള പുതിയ നിബന്ധനകളാണ് 2017ല്‍ നടപ്പിലാക്കുന്ന സ്ഥലം മാറ്റ ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍നിന്നും ഭരണാനുകൂലികളായ ജീവനക്കാരെ താല്‍പര്യമുള്ള താവളത്തില്‍ കുടിയിരുത്തുന്നതിന് വേണ്ടിയിട്ടുള്ളതാണ് ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള ഉത്തരവെന്നാണ് പ്രതിപക്ഷ സംഘടനാ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നത്. എല്ലാ വകുപ്പുകളിലും ഇത്തരത്തില്‍ ഭരണാനുകൂല സംഘടനയില്‍ പെട്ടവര്‍ക്ക് വേണ്ടിയുള്ള അനധികൃത സ്ഥലംമാറ്റങ്ങള്‍ ഇതിനകം നടന്നിട്ടു
Keywords: Kasaragod, Health Department, Complaint, Medical Officer, Health Inspector, Illegal transfers in health department.