city-gold-ad-for-blogger
Aster MIMS 10/10/2023

ദേശീയപാത വികസനത്തിനായി 1.58 കോടി രൂപ അനുവദിച്ച് താക്കോല്‍ വാങ്ങിയ ഇരുനില ഷോപ്പിംഗ് കോംപ്ലക്‌സില്‍ അനധികൃത വ്യാപാരത്തിന് ഒത്താശ?; ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയത് ലക്ഷങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 09.02.2019) ദേശീയപാത വികസനത്തിനായി 1.58 കോടി രൂപ അനുവദിച്ച് താക്കോല്‍ വാങ്ങിയ ഇരുനില ഷോപ്പിംഗ് കോംപ്ലക്‌സില്‍ അനധികൃത വ്യാപാരത്തിന് ലക്ഷങ്ങള്‍ കൈക്കൂലിയായി വാങ്ങി ഉദ്യോഗസ്ഥരുടെ ഒത്താശ. അണങ്കൂര്‍ ജംഗ്ഷന്‍ ദേശീയപാതയോരത്തെ സര്‍വെ നമ്പര്‍ 177/2ബി ല്‍ പെട്ട ഇരുനില ഷട്ടറിട്ട ഷോപ്പിംഗ് കോംപ്ലക്‌സിനാണ് ദേശീയപാത അക്വിസിഷന്‍ വിഭാഗം അനധികൃതമായി പ്രവര്‍ത്തിക്കാന്‍ ഒത്താശ ചെയ്തത്.
ദേശീയപാത വികസനത്തിനായി 1.58 കോടി രൂപ അനുവദിച്ച് താക്കോല്‍ വാങ്ങിയ ഇരുനില ഷോപ്പിംഗ് കോംപ്ലക്‌സില്‍ അനധികൃത വ്യാപാരത്തിന് ഒത്താശ?; ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയത് ലക്ഷങ്ങള്‍

രണ്ടര മാസം മുമ്പാണ് ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്ത കെട്ടിടം സര്‍ക്കാറിന് വിട്ടുകൊടുത്തത്. എല്ലാ രേഖകളും താക്കോലും കെട്ടിട ഉടമ എല്‍ എ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ക്ക് കൈമാറിയിരുന്നു. 10,000 മുതല്‍ 25,000 രൂപ വരെ മാസവാടക ലഭിക്കുന്ന കെട്ടിടമാണ് സര്‍ക്കാരിലേക്ക് കൈമാറിയിട്ടും അനധികൃത വ്യാപാരത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

തൊട്ടടുത്തുള്ള മാവേലി സ്റ്റോര്‍ അടക്കം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ ഇതേരീതിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ആ കെട്ടിടത്തിലൊന്നും തന്നെ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. മാവേലി സ്റ്റോര്‍ താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നത് വരെ സാവകാശം ചോദിച്ചിട്ടുപോലും അധികൃതര്‍ കരുണ കാട്ടിയിരുന്നില്ല. ഇതേ അധികൃതര്‍ തന്നെയാണ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കാന്‍ ഒത്താശ ചെയ്തിരിക്കുന്നത്.

ഇതുസംബന്ധിച്ച് നാട്ടുകാര്‍ സ്‌പെഷ്യല്‍ റവന്യു ഓഫീസര്‍ക്കും ജില്ലാ കലക്ടര്‍ക്കും മറ്റും പരാതി നല്‍കിയിട്ടുണ്ടെങ്കിലും അനധികൃതമായി വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, National highway, Anangoor, Building, Illegal trading in private shopping complex 
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL