കുമ്പളയില്‍ എസ്.ഐ. ഇ. ജോണിന് ലഭിച്ചത് 'ഒരു വെടിക്ക് മൂന്നു പക്ഷി'
Apr 10, 2015, 10:54 IST
കുമ്പള: (www.kasargodvartha.com 10/04/2015) കുമ്പളയില്‍ എസ്.ഐ. ഇ. ജോണിന് ലഭിച്ചത് 'ഒരു വെടിക്ക് മൂന്നു പക്ഷി'. അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുമ്പള അഡീഷണല്‍ എസ്.ഐ. ഇ. ജോണും സംഘവും അംഗടിമുഗറിലെത്തിയത്. മണല്‍ വേട്ടക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചു പോയ കെ.എല്‍.14 ജെ. 404 നമ്പര്‍ ടിപ്പർ ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
മണല്‍ ലോറി കസ്റ്റഡിയിലെടുത്ത് കുമ്പളയിലേക്ക് കൊണ്ടുവരുന്നതിനിടെ കര്‍ണാടകയില്‍ നിന്ന് അനധികൃതമായി നികുതി വെട്ടിച്ച് കടത്തുകയായിരുന്ന ഒരു ലോഡ് കോഴി പിടികൂടി. കെ.എല്‍.14 എച്ച്. 6457 നനമ്പര്‍ റ്റാറ്റാ എയ്‌സ് ടെമ്പോ വാനില്‍ കടത്തുകയായിരുന്ന ഒരു ലോഡ് കോഴിയാണ് പിടികൂടിയത്. പിന്നീട് പിടികൂടിയ ടെമ്പോ വാന്‍ സെയില്‍സ് ടാക്‌സിന് കൈമാറിയതിനെ തുടര്‍ന്ന് 12,000 രൂപ നികുതി അടച്ച് ലോറി വിട്ടുകൊടുത്തു.
ഇതിനിടയില്‍ മടങ്ങുമ്പോള്‍ പെര്‍മുദെയിലെ ഒരു കട വരാന്തയില്‍ ഒരാള്‍ പാന്‍മസാല ചവച്ചുതുപ്പുന്നത് കണ്ട് കടയില്‍ നടത്തിയ പരിശോധനയില്‍ 75 പാക്കറ്റ് പാന്‍ മസാലകള്‍ പിടികൂടി. കടയുടമ പെര്‍മുദെയിലെ അബ്ദുര്‍ റഹ് മാനെ (50) പോലീസ് അറസ്റ്റു ചെയ്തു.
Also Read:
11 കാരന്റെ തൊണ്ടയില്‍ കുളയട്ട; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Keywords: Kasaragod, Kerala, Kumbala, arrest, Police, custody, Lorry, sand mafia, Arrest, illegal sands-Chicken lorries, Panmasala seized.
Advertisement: