അനധികൃത മണല്‍വാരല്‍: ആദൂരില്‍ പോലീസ് ആറ് കടവുകള്‍ തകര്‍ത്തു
Mar 23, 2013, 11:54 IST

കാസര്‍കോട്: ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആറ് കടവുകള്‍ ആദൂര്‍ സി.ഐ എ. സതീശ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തകര്‍ത്തു. കടവുകള്‍ക്ക് സമീപം കെട്ടി ഉയര്‍ത്തിയ പന്തലുകളും മറ്റും നശിപ്പിക്കുകയും കൂട്ടി വെച്ചിരുന്ന മണല്‍ പുഴയിലേക്ക് ജെ.സി.ബി ഉപയോഗിച്ച് തള്ളുകയും ചെയ്തു.
ആദൂര്‍, മുണ്ടക്കൈ എന്നിവിടങ്ങളിലെ അനധികൃത കടവുകളാണ് പോലീസ് തകര്‍ത്തത്. ജെ.സി.ബി ഉപയോഗിച്ച് കിടങ്ങുണ്ടാക്കി മണലെടുക്കുന്നത് തടയുകയും ചെയ്തു. കടവുകളിലേക്കുള്ള അനധികൃത റോഡുകളും പോലീസ് നിരപ്പാക്കിയിട്ടുണ്ട്. അനധികൃതമായി വന്‍തോതില്‍ മണലെടുക്കുന്നതിനെതിരെ പോലീസ് ശക്തമായ നടപടിയാണ് സ്വീകരിച്ചു വരുന്നത്. ആദൂര്‍ പോലീസ് സ്റ്റേഷനില്‍ സി.ഐ.യുടെ നേതൃത്വത്തില്‍ പിടികൂടിയ മണല്‍ വാഹനങ്ങള്‍ക്ക് പാര്‍ക് ചെയ്യാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്.
കടവുകള്‍ക്ക് സമീപം രണ്ട് വീതം പോലീസുകാരെ രാവും പകലും കാവല്‍ നിര്‍ത്തിയിട്ടുണ്ട്. പോലീസുകാര്‍ക്ക് നില്‍ക്കാന്‍ സ്ഥിരം ഷെഡ് നിര്‍മിച്ച് നല്‍കണമെന്ന് പഞ്ചായത്തിനോട് പലതവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഏക്കര്‍ കണക്കിന് വരുന്ന സ്ഥലത്ത് കൂടി മണല്‍ വാഹനങ്ങള്‍ രഹസ്യമായി കടന്നു പോകുന്നുണ്ട്. ഇത്തരം റോഡുകള്‍ അടക്കുന്നതിന് പ്ലാന്റേഷന്‍ അധികൃതരോട് പോലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവരുടെ ഭാഗത്തു നിന്നും സഹകരണം പോലീസിന് ലഭിക്കുന്നില്ല.
Keywords: Sand, Police, Adhur, JCB, Vehicle, Police-Station, Road, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.