അനധികൃതമായി മണല്‍ കടത്തുകയായിരുന്ന 18 തോണികള്‍ പിടികൂടി
Dec 17, 2017, 19:18 IST
കാസര്‍കോട്: (www.kasargodvartha.com 17.12.2017) അനധികൃതമായി മണല്‍ കടത്തുകയായിരുന്ന പതിനെട്ട് തോണികള്‍ പോലീസ് പിടികൂടി. ജില്ലാ പോലിസ് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കാസര്‍കോട് വിദ്യാനഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച ഉച്ചയോടെ മിന്നല്‍ പരിശോധന നടത്തി അനധികൃതമായി മണല്‍ കടത്തുകയായിരുന്ന 18 തോണികള്‍ പിടികൂടിയത്. ഇതില്‍ 15 തോണികള്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പാണലം, ചെങ്കള, ചേരൂര്‍ കടവുകളില്‍ നിന്നാണ് പിടികൂടിയത്.
കാസര്‍കോട് സി ഐ അബ്ദുര്‍ റഹിം, വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാര്‍, കണ്‍ട്രോള്‍ റൂം പോലീസ് ഉദ്യോഗസ്ഥരായ രജീഷ് കുമാര്‍, സുജീഷ് പുന്നക്കോടന്‍, ചെറിയാന്‍, സക്കറിയ എന്നിവര്‍ അടങ്ങിയ സംഘമാണ് മണല്‍ കടത്തു തോണികള്‍ പിടികൂടിയത്. മണല്‍ കടത്തു സംഘം പോലിസ് ഉദ്യോഗസ്ഥരെ കണ്ട് തോണികള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് പുഴിമണല്‍ ശേഖരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ജില്ലയിലെ അനധികൃത മണല്‍ കള്ളക്കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടത് നടപ്പിലാക്കുകയാണ് ചെയ്തതെന്ന് പ്രത്യേക പോലീസ് സംഘം വെളിപ്പെടുത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അനധികൃതമണല്‍ കടത്തു പിടികൂടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിതോഷികം നല്‍കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Keywords: Kerala, kasaragod, Illegal sand, Police, seized, news, Illegal sand smuggling; 18 canoes collapsed.