city-gold-ad-for-blogger

9 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുഴമണൽ വാരലിന് സർക്കാർ ഒരുങ്ങുന്നതിനിടെ കാസർകോട് തീരപ്രദേശങ്ങളിൽ വ്യാപക മണൽക്കൊള്ള; കടലാക്രമണ ഭീഷണിക്കിടെയാണ് മാഫിയയുടെ വിളയാട്ടം

 Image representation of illegal sand extraction from the shore.
Photo: Special Arrangement

● കാലവർഷവും കടലാക്രമണവും രൂക്ഷമായ സാഹചര്യത്തിലും മണൽ മാഫിയകൾ സജീവം.
● കാസർകോട് ജില്ലയിലെ ഷിറിയ, ഉപ്പള, ചന്ദ്രഗിരി, മൊഗ്രാൽ നദികളിൽ മണൽ വാരലിന് അനുമതിയുണ്ടായിരുന്നു.
● മണൽ വാരൽ വൈകുന്നത് മാഫിയകൾക്ക് ഗുണകരമായി മാറിയെന്ന് ആക്ഷേപം.
● മണൽക്കൊള്ളയ്‌ക്കെതിരെ നാട്ടുകാർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
● പ്രാദേശിക പോലീസ് മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന് നാട്ടുകാരുടെ പരാതി.

കാസർകോട്: (KasargodVartha) ഒൻപത് വർഷങ്ങളോളം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം സംസ്ഥാനത്ത് പുഴ മണൽ ശേഖരണം വീണ്ടും ആരംഭിക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടെ ഇതിൻ്റെ മറവിൽ കാസർകോട് ജില്ലയിലെ തീരങ്ങളിൽ നിന്ന് വൻതോതിൽ മണൽ കടത്തുന്നതായി പരാതി. കാലവർഷം ശക്തി പ്രാപിക്കുകയും കടലേറ്റം തുടങ്ങുകയും ചെയ്ത സമയത്ത് കൂടിയാണ് തീരത്തു നിന്നുള്ള വ്യാപകമായ മണൽക്കൊള്ള.

പുഴ മണൽ വാരലും കാലതാമസവും

ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ നിർദേശപ്രകാരം സംസ്ഥാന റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ 44 നദികളിൽ മണൽ ഓഡിറ്റിംഗ് നടത്തിയിരുന്നു. 14 നദികളിൽ നിന്ന് 1.70 കോടി മണൽ ശേഖരിക്കാമെന്ന് കണ്ടെത്തിയതോടെയാണ് സർക്കാർ പുഴമണൽ വാരലിന് നടപടി വേഗത്തിലാക്കിയത്. ഇതിൽ 16 നദികളിൽ പരിസ്ഥിതി പ്രശ്നങ്ങൾ കാരണം മണൽവാരൽ അനുവദിക്കാനാകില്ലെന്ന് കണ്ടെത്തിയിരുന്നു.

കാസർകോട് ജില്ലയിൽ ഷിറിയ, ഉപ്പള, ചന്ദ്രഗിരി, മൊഗ്രാൽ എന്നീ നദികളാണ് മണൽ ശേഖരണത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയത്. എന്നാൽ തീരുമാനമെടുക്കുന്നതിലുണ്ടായ കാലതാമസവും, മഴ ശക്തി പ്രാപിച്ച് പുഴകളിൽ വെള്ളം നിറഞ്ഞതും പുഴമണൽ വാരൽ അസാധ്യമാക്കി. 

ഈ സാഹചര്യമാണ് തീരത്ത് നിന്നുള്ള മണൽക്കൊള്ളയ്ക്ക് സഹായകമായത്. ഇത് തങ്ങൾക്കും അനുകൂലമാണെന്ന തോന്നലാണ് വ്യാപകമായി തീരത്തുനിന്നുള്ള മണൽക്കൊള്ളയ്ക്ക് മാഫിയയ്ക്ക് ഊർജമായത്.

ഖജനാവിന് കോടികളുടെ നഷ്ടം

പുഴകളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നതിലൂടെ സംസ്ഥാന ഖജനാവിലേക്ക് വലിയ വരുമാനം എത്തുമെന്ന് സർക്കാർ കണക്കുകൂട്ടിയിരുന്നു. പ്രതിവർഷം 1500 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തിയത്. എന്നാൽ കാലാവസ്ഥ നേരത്തെ പ്രതികൂലമായത് സർക്കാരിൻ്റെ ഈ കണക്കുകൂട്ടലുകൾക്കും തിരിച്ചടിയായി.

പരാതിയുമായി നാട്ടുകാർ

കടലാക്രമണം രൂക്ഷമായ ജില്ലയിലെ തീരദേശങ്ങളിൽ നിന്നുള്ള മണൽക്കൊള്ളയ്ക്ക് അറുതി വരുത്തണമെന്ന് തീരദേശവാസികൾ ആവശ്യപ്പെടുന്നു. പ്രാദേശിക പോലീസ് സ്റ്റേഷനുകൾ മണൽ മാഫിയയ്ക്ക് സഹായകമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. അതിനാൽ തീരദേശവാസികൾ നേരിട്ട് ജില്ലാ പോലീസ് മേധാവിക്കാണ് മണൽക്കൊള്ള സംബന്ധിച്ച പരാതികൾ നൽകുന്നത്.

ഈ വാർത്ത സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പ്രാദേശിക വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: While the Kerala government plans to resume river sand mining after 9 years, the coastal areas of Kasaragod are witnessing massive illegal sand mining amidst the threat of sea erosion, prompting locals to approach the district police chief.

#KasaragodNews #SandMafia #KeralaNews #MalayalamNews #CoastalErosion #RiverSandMining #NGT #EnvironmentalIssue #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia