ഷിറിയയില്‍ അനധികൃത മണല്‍ കൊള്ള; കിണറുകളില്‍ ഉപ്പുവെള്ളം, അധികൃതര്‍ കൂട്ടു നില്‍ക്കുന്നതായി പരാതി
Feb 18, 2015, 17:04 IST
കാസര്‍കോട്: (www.kasargodvartha.com 18/02/2015) ഷിറിയ പുഴയില്‍ അനധികൃത മണല്‍ കൊള്ള രൂക്ഷമായതായും ഇതേ തുടര്‍ന്ന് പരിസരത്ത് താമസിക്കുന്നവരുടെ വീടുകളിലെ കിണറുകളില്‍ ഉപ്പുവെള്ളം കയറുന്നതായും ഷിറിയ പുഴ സംരക്ഷണസേന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നിയമം വളച്ചൊടിച്ച് ഷിറിയ ഒളയംകടവില്‍ നടത്തുന്ന മണലെടുപ്പിന് അധികൃതര്‍ കൂട്ടു നില്‍ക്കുന്നതായാണ് പരാതി. 2001 ലെ മണല്‍ വാരല്‍ നിയമത്തിന് വിരുദ്ധമായി ഉപ്പുവെള്ളത്തില്‍ നിന്നാണ് മണലൂറ്റുന്നത്. അനുവദിക്കപ്പെട്ട ആറ് പാസ് ഉപയോഗിച്ച് അമ്പത് ലോഡ് മണല്‍ ദിവസം കടത്തുന്നതായി ഭാരവഹികള്‍ പറഞ്ഞു. വില്ലേജ് ഓഫീസ് മുതല്‍ കളക്ടര്‍ക്ക് വരെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
സര്‍ക്കാറിന് കിട്ടേണ്ട നികുതിയാണ് ഇവര്‍ വെട്ടിക്കുന്നത്. കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്ന അനധികൃത മണല്‍കടത്ത് എത്രയും പെട്ടെന്ന് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് വര്‍ഷം മുമ്പ് ഒളയത്തെ നാട്ടുകാര്‍ സമരം നടത്തി ഒരുവര്‍ഷത്തോളം പൂട്ടിക്കിടന്ന കടവാണ് ഇപ്പോള്‍ രണ്ട് വര്‍ഷത്തോളമായി വീണ്ടും പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പുഴ സംരക്ഷണസേന ഭാരവാഹികളായ അബ്ദുര്‍ റഹ്മാന്‍, പി. അഷ്‌റഫ്, ജലാലുദ്ദീന്‍, അബ്ദുര്‍ റഹ്മാന്‍ അറബി എന്നിവര്‍ പങ്കെടുത്തു.

Keywords : Press Conference, Shiriya Getty, Press Conference, Kasaragod, Kumbala.