അനധികൃത മണല്‍കടത്ത്; 2 ലോറികള്‍ പിടികൂടി
Dec 31, 2016, 11:03 IST
കാസര്‍കോട്:(www.kasargodvartha.com 31.12.2016) അനധികൃതമായി മണല്‍ കടത്തി വരികയായിരുന്ന രണ്ട് ലോറികള്‍ പോലീസ് പിടികൂടി. മൊഗ്രാല്‍ പുത്തൂര്‍ പന്നിക്കുന്നില്‍ ശനിയാഴ്ച രാവിലെ 9.30 മണിയോടെ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് രേഖകളില്ലാതെ മണല്‍ കടത്തിവരികയായിരുന്ന കെ എല്‍ 14 ജെ 2451 നമ്പര്‍ ലോറി പിടികൂടി. ഡ്രൈവര്‍ ബേള സ്വദേശി വിന്‍സെന്റ് ക്രസ്റ്റയെ അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച രാത്രി 9.30 മണിയോടെ ചളിയങ്കോട് പച്ചമാങ്ങ ഹോട്ടലിന് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് അനധികൃതമായി മണല്‍ കടത്തിവരികയായിരുന്ന കെ എല്‍ 58 എ 4345 നമ്പര്‍ ടിപ്പര്‍ ലോറി പിടികൂടി. ഡ്രൈവര്‍ പോലീസിന് പിടികൊടുക്കാതെ ഓടിരക്ഷപ്പെട്ടു.
Keywords: Kasaragod, Sand-Lorry, Police, Mogral Puthur, Illegal, Vehicle, Inspection, Chaliyankod, Escaped, Record