city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമാന്തര ലോട്ടറി തട്ടിപ്പ്;കാല്‍ ലക്ഷത്തോളം രൂപയുമായി ഒരാള്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 12/09/2016) ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സജീവമായ സമാന്തര ലോട്ടറി തട്ടിപ്പിനെതിരായ പോലീസ് നടപടി തുടരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പിലേര്‍പ്പെടുകയായിരുന്ന ഒരാള്‍ കൂടി കാഞ്ഞങ്ങാട്ട് പോലീസ് പിടിയിലായി. നീലേശ്വരം സ്വദേശിയായ ജഗനെയാണ് കാല്‍ ലക്ഷത്തോളം രൂപയുമായി ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റിന് സമീപത്തെ കെട്ടിടത്തില്‍ വെച്ചാണ് ജഗനെ പണവുമായി പോലീസ് പിടികൂടിയത്. സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായി മൊബൈല്‍ ഫാണിലൂടെ ഇടപാടുകാര്‍ക്ക് നമ്പര്‍ പറഞ്ഞുകൊടുത്തുള്ള തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കുന്ന സംഘത്തിനെതിരെയാണ് പോലീസ് നടപടിയാരംഭിച്ചിരിക്കുന്നത്.

 ഒരാഴ്ച മുമ്പ് സമാന്തരലോട്ടറി തട്ടിപ്പിലേര്‍പ്പെടുകയായിരുന്ന എട്ടോളം പേര്‍ ഹൊസ്ദുര്‍ഗ്, നീലേശ്വരം, അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി പിടിയിലായിരുന്നു. സമാന്തരലോട്ടറി തട്ടിപ്പുകള്‍ക്ക് പുറമെ ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടങ്ങളും വ്യാപകമാണ്. സര്‍ക്കാറിന് ഇതുകാരണം നഷ്ടമാകുന്നത് കോടികളാണ്.

കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ്, പുതിയ കോട്ട, റെയില്‍വെ സ്‌റ്റേഷന്‍, മല്‍സ്യമാര്‍ക്കറ്റ് തുടങ്ങിയ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടസംഘങ്ങള്‍ സജീവമാണ്. പണം ഇരട്ടിയാകുമെന്ന പ്രതീക്ഷയില്‍ ചൂതാട്ടത്തില്‍ പങ്കെടുക്കുന്നവരില്‍ പലര്‍ക്കും വന്‍തുകകള്‍ നഷ്ടമായ അനുഭവങ്ങളാണുള്ളത്. ചൂതാട്ടത്തിന്റെ ഇരകള്‍ കടക്കെണിയിലകപ്പെടുകയും ചെയ്യുന്നു.
സമാന്തര ലോട്ടറി തട്ടിപ്പ്;കാല്‍ ലക്ഷത്തോളം രൂപയുമായി ഒരാള്‍ കൂടി അറസ്റ്റില്‍


നീലേശ്വരം ഭാഗത്ത് പ്രമുഖര്‍ അടക്കമുള്ളവരാണ് ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെടുന്നത്. പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഇവരുടെ ചൂതാട്ടം. സമാന്തരലോട്ടറി ഇടപാടുകള്‍ക്കും ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കണമെന്നാണ് പൊതുവായ ആവശ്യം.

Also Read:  അറഫാ സംഗമം തുടങ്ങി; പ്രവാചകന്‍ ഇബ്‌റാഹിമിന്റെയും മകന്‍ ഇസ്മാഈല്‍ നബിയുടേയും ത്യാഗോജ്വല ചരിത്രം അനുസ്മരിച്ച് വിശ്വാസികള്‍

Keywords: Lottery, Police, arrest, Hosdurg, Fish-market, Nileshwaram, Mobile Phone, kasaragod, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia