പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകളും പരസ്യങ്ങളും നീക്കം ചെയ്തു
Oct 12, 2018, 17:25 IST
നീലേശ്വരം: (www.kasargodvartha.com 12.10.2018) നീലേശ്വരം നഗരസഭയിലെ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ നഗരസഭാധികൃതര്‍ നീക്കം ചെയ്തു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പൊതുസ്ഥലങ്ങളിലെ അനധികൃത പരസ്യങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നഗരസഭാ റവന്യൂ ഇന്‍സ്‌പെക്ടര്‍മാരായ കെ. മനോജ് കുമാര്‍, പി.ഡി. രാമചന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജന്‍ ടി.വി. എന്നിവര്‍ നേതൃത്വം നല്‍കി. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും നഗരസഭയുടെ അനുമതിയോടെ മാത്രമേ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാവൂവെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Flex board, Municipality, Illegal Flex boards Removed by Municipal Authority
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Flex board, Municipality, Illegal Flex boards Removed by Municipal Authority
< !- START disable copy paste -->