താലൂക്ക് ഓഫീസിന് മുന്നിലെ നിര്‍മാണ പ്രവര്‍ത്തനം കളക്ടര്‍ ഇടപെട്ട് തടഞ്ഞു
Mar 9, 2015, 18:43 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2015) കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നിലെ നിര്‍മാണ പ്രവര്‍ത്തനം കളക്ടര്‍ ഇടപ്പെട്ട് തടഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ ആസൂത്രണ സമിതി അംഗവും മുസ്ലിം ലീഗ് നേതാവുമായ എ. അബ്ദുര്‍ റഹ് മാന്‍, യൂത്ത് ലീഗ് കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ജനകീയ നീതിവേദി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
താലൂക്ക് ഓഫീസിന്റെ പ്രധാന കവാടത്തിന് പുറത്ത് 70 വര്‍ഷത്തോളം പഴക്കമുള്ള ആല്‍ മരത്തിന് ചുറ്റുമാണ് നിര്‍മാണ പ്രവര്‍ത്തനം നടന്നുവന്നത്. ഈ അനധികൃത നിര്‍മാണ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടകള്‍ രംഗത്തുവന്നിരുന്നു.

നിര്‍മാണ പ്രവര്‍ത്തനം സംഘര്‍ഷ സാധ്യത ഉണ്ടാക്കുമെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുമായി കൂടിയാലോചനയും ചര്‍ച്ചയും നടത്തിയശേഷമാണ് നിര്‍മാണ പ്രവര്‍ത്തനം തടയാന്‍ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്ന് എഡി.എം. എച്ച്. ദിനേശ് അറിയിച്ചു.
Keywords: Thaluk office, Constriction, Stop, Collector, Meeting, Kerala, Kasaragod.
Advertisement:
Advertisement: