അനധികൃത കെട്ടിട നിര്‍മാണം: ചെമ്മനാട് ഭരണസമിതി യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
Jul 19, 2014, 16:20 IST
ചെമ്മനാട്: (www.kasargodvartha.com 19.07.2014) ചെമ്മനാട് പഞ്ചായത്തിന്റെ ഭരണസിരാ കേന്ദ്രമായ ചെമ്മനാട്ട് എല്‍.ഡി.എഫിന്റെ അധീനതയിലുള്ള സഹകരണ ബാങ്കിന്റെ രണ്ടാം നിലയില്‍ അനധികൃത കെട്ടിടം നിര്‍മിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
അനധികൃത നിര്‍മാണം തടയുന്നതിന് ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. സാധാരണക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെത്തുമ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വട്ടംകറക്കുന്ന ഉദ്യോഗസ്ഥര്‍ ഈ അനധികൃത നിര്‍മാണത്തിനെതിരെ ഒരുനടപടിയും സ്വീകരിക്കാത്തതാണ് കോണ്‍ഗ്രസ് അംഗങ്ങളെ പ്രകോപിപ്പിച്ചത്.
നികുതി വെട്ടിപ്പ് നടത്തുന്നതിന് വേണ്ടിയാണ് മുന്‍കൂര്‍ അനുമതി പോലും വാങ്ങാതെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതെന്നാണ് പരാതി. പല യോഗത്തിലും ഇക്കാര്യം ഉന്നയിച്ചെങ്കിലും ഒരുനടപടിയും സ്വീകരിക്കാന്‍ ഭരണസമിതിയോ ഉദ്യോഗസ്ഥരോ തയ്യാറായില്ല. കോണ്‍ഗ്രസ് അംഗങ്ങളായ മന്‍സൂര്‍ ഗുരുക്കള്‍, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, ചന്ദ്രശേഖരന്‍ കുളങ്ങര, രമാ ഗംഗാധരന്‍ എന്നിവരാണ് ഭരണ സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.
Also Read:
എം എച്ച് മലേഷ്യന്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മുത്തശ്ശിയും

Keywords : Chemnad, Panchayath, Congress, CPM, Bank, Building, Kasaragod, Illegal building construction: Congress members walk out.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067