city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ണ്ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് ജില്ലയിലേക്ക് കോഴിക്കടത്ത് വ്യാപകം

കര്‍ണ്ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് ജില്ലയിലേക്ക് കോഴിക്കടത്ത് വ്യാപകം
അമ്പലത്തറ: കര്‍ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് ലോഡ് കണക്കിന് കോഴികളെ കടത്തുന്നു. അനധികൃത കോഴിക്കടത്ത് തടയാന്‍ ചെക്ക് പോസ്റ്റ് അധികൃതരും പോലീസും കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായി. മഞ്ചേശ്വരം ചെക്ക് പോസ്റ്റ് വഴിയും പാണത്തൂര്‍ വഴിയുമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കര്‍ണ്ണാടകയില്‍ നിന്നും കോഴികളെ കടത്തുന്നത്.

കാലവര്‍ഷം ശക്തമായതോടെയാണ് ഇതിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിക്കൊണ്ട് കോഴികളെ കടത്തുന്നത്. അര്‍ധരാത്രിക്കും പുലര്‍ച്ചയ്ക്കും ഇടയിലുള്ള സമയത്താണ് ലോറികളിലും മറ്റും കോഴികളെ കടത്തിക്കൊണ്ടുവരുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 6.10 മണിയോടെ അനധികൃതമായി കോഴികളെ കടത്തിവരികയായിരുന്ന ലോറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി.

പാണത്തൂര്‍ വഴി അമ്പലത്തറയിലെത്തിയ കോഴി ലോറിയാണ് പോലീസ് പിടിയിലായത്. 20000 രൂപ പിഴ ഈടാക്കിയശേഷം ലോറി വിട്ടുകൊടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് നിന്ന് രണ്ട് കോഴി ലോറികളും ഉദുമയില്‍ നിന്ന് ഒരു കോഴി ലോറിയും പോലീസ് പിടികൂടിയിരുന്നു. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ നിന്ന് മതിയായ പരിശോധനകളില്ലാതെയാണ് അനധികൃതമായി കോഴികളും മരങ്ങളും മണലും ഉള്‍പ്പെടെയുള്ളവ കടത്തുന്നത്.മാഹി ചെക്ക്‌പോസ്റ്റ് വഴി തമിഴ്‌നാട്ടില്‍നിന്നും പോണ്ടിച്ചേരിയില്‍ നിന്നും നികുതി വെട്ടിച്ച് കോഴികളെ കാസര്‍കോട് ഉള്‍പ്പെടെയുളള ഭാഗങ്ങളിലേക്ക് കടത്തുന്നു.

രോഗം ബാധിച്ച കോഴികളെയും ഇക്കൂട്ടത്തില്‍ കടത്തുന്നുണ്ട്. കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും കര്‍ണ്ണാടകയിലെ വനാന്തരങ്ങളില്‍നിന്നും വന്‍തോതില്‍ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ച് കടത്തുന്ന സംഘവും ഇതിനിടയില്‍ സജീവമായിട്ടുണ്ട്. സര്‍ക്കാര്‍ വനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നും ചന്ദനം, മഹാഗണി, വീട്ടി, തേക്ക് തുടങ്ങിയ മരങ്ങള്‍ വ്യാപകമായാണ് മുറിച്ച് കടത്തുന്നത്. മരം കള്ളക്കടത്ത് തടയാന്‍ വനപാലകരുടെ ഭാഗത്ത് നിന്നും ഫലപ്രദമായ നടപടികളൊന്നുമുണ്ടാകുന്നില്ല. ഫോറസ്റ്റ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചും മരം കള്ളക്കടത്ത് ലോബി കാര്യസാധ്യം നടത്തുകയാണ്.

Keywords: Illeagal importing, Chicken, Kasaragod, Karnataka

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia