city-gold-ad-for-blogger

ബദിയടുക്കയിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡും, അനധികൃത കെട്ടിടവും പഞ്ചായത്ത് ഏറ്റെടുക്കും

ബദിയടുക്കയിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡും, അനധികൃത കെട്ടിടവും പഞ്ചായത്ത് ഏറ്റെടുക്കും
ബദിയടുക്ക: ബദിയടുക്ക ഗ്രാമപഞ്ചായത്ത് പരിധിയില്‍വരുന്ന പൊതു സ്ഥലത്തുള്ള സ്വകാര്യ ബസ് വെയിറ്റിംഗ് ഷെഡ്ഡും അനധികൃത കെട്ടിടവും ജില്ലാ കലക്ടറുടെ ഉത്തരവുപ്രകാരം പഞ്ചായത്ത് ഏറ്റെടുക്കുവാന്‍ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു.

ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കാനും കാലവര്‍ഷക്കെടുതിയെ നേരിടാന്‍ മുന്‍കരുതലെടുക്കാനും തീരുമാനിച്ചു. പൊതുസ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍ ഫ്‌ളക്‌സ് ബോര്‍ഡ്, ബാനര്‍ മാറ്റാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സുധാ ജയറാം അധ്യക്ഷത വഹിച്ചു. എസ്.ഐ. ശ്രീധരന്‍ വിഷയം അവതരിപ്പിച്ചു.

മാഹിന്‍ കേളോട്ട്, രാമ പാട്ടാളി,അന്‍വര്‍ ഓസോണ്‍, ബദറുദ്ദീന്‍ താസിം, എ.എസ്. അഹമ്മദ്, എം.എച്ച്. ജനാര്‍ദ്ദനന്‍, ജഗന്നാഥ ആള്‍വ, മഹേശ് നിഡുഗള, വില്ലേജ് ഓഫീസര്‍മാരായ ഉദയകുമാര്‍, ശ്രീകുമാര്‍, പ്രമാനന്ദന്‍, പി.ഡബ്ല്യു.ഡി. എ.ഇ. ദയാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിനേശന്‍, പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാര്‍ പ്രസംഗിച്ചു.

Keywords:  Illeagal building, Seize, Badiyadukka, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia