മലയോര മേഖലയോടുള്ള അവഗണന; 27 ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം; മാര്‍ച്ച് 7 ന് മലയോര ഹര്‍ത്താല്‍
Feb 20, 2017, 11:04 IST
ബദിയടുക്ക: (www.kasargodvartha.com 20.02.2017) മലയോര മേഖലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 27 ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരവും മാര്‍ച്ച് ഏഴിന് മലയോര ഹര്‍ത്താലും നടത്തുമെന്ന് മലയോര ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന പാതയായ ചെര്‍ക്കള- കല്ലടുക്ക റോഡിന് 30 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും യാതൊരു തുടര്‍നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ബദിയടുക്ക- ഏത്തടുക്ക-സുള്ള്യപദവ് റോഡ് പൊട്ടിപൊളിഞ്ഞ് യാത്ര ദുസ്സഹമായിരിക്കുന്നു. അതുപോലെ ചര്‍ളടുക്ക- മാന്യ, പുണ്ടൂര്‍-നാരമ്പാടി, നാരംപാടി-ഏത്തടുക്ക, മുള്ളേരിയ-അര്‍ളപദവ് റോഡുകളുടേയും സ്ഥിതിയും ദയനീയമാണ്.
മലയോര മേലയിലെ റോഡുകളോട് മാറി മാറി വന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനക്കെതിരെ ജനകീയ സമിതി കഴിഞ്ഞ 11 ദിവസമായി നടത്തി വരുന്ന സമരം ശക്തമാക്കാനാണ് തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു. അതിന്റെ മുന്നോടിയായി തിങ്കളാഴ്ച മുതല്‍ റിലേ സത്യാഗ്രഹവും ആരംഭിച്ചു. 27 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്താനും മാര്‍ച്ച് ഏഴിന് മലയോര മേഖലയില്‍ ഹര്‍ത്താല്‍ നടത്താനും തീരുമാനിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി എടനീര്‍, നെല്ലിക്കട്ട, പള്ളത്തടുക്ക, പെര്‍ള, വിദ്യാഗിരി, ഏത്തടുക്ക, കിന്നിങ്കാര്‍, മുള്ളേരിയ, നാരമ്പാടി, മാന്യ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചു. റോഡിന്റെ ശോചനീയാവസ്ഥ കാരണം പള്ളത്തടുക്കയില്‍ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായും നിരവധി അപകടങ്ങള്‍ നടന്നിരുന്നതായും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു
സമരത്തിന്റെ ഭാഗമായി 24 ന് കാളവണ്ടിയില്‍ സഞ്ചരിച്ച് ബദിയടുക്ക പി ഡബ്ല്യു ഡി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കും. റോഡില്‍ കുത്തിയിരുന്ന് കഞ്ഞി വെപ്പ് സമരം, റോഡ് ഉപരോധം തുടങ്ങിയ സമരമുറകളും വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ബി ശങ്കരനാരായണ മയ്യ, കെ അഹമ്മദ് ഷെരീഫ്, ഗിരീഷ് കുമാര്‍ കെ, മാഹിന്‍ കേളോട്ട്, പി ജി ചന്ദ്രഹാസ റൈ, അഷ്‌റഫ്, മുനീബ്, കെ ബാലകൃഷ്ണ ഷെട്ടി എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Strike, Harthal, Badiyadukka, Protest, Budget, Road, PWD-office, Mountain Region, Neglect.