മഞ്ഞപ്പിത്തം ബാധിച്ച കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ തറയില്‍ കിടത്തി
Jul 26, 2012, 13:01 IST
കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് അവശനിലയിലായ 15 കാരിയെ ജനറല്‍ ആശുപത്രിയിലെ തറയില്കിടത്തിയതായി പരാതി. കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയും അണങ്കൂര്‍ കൊല്ലമ്പാടിയിലെ അബ്ദുള്‍ ഹമീദിന്റെ മകളുമായ ഫാത്വിമ ഷബാനയ്ക്കാണ് ആശുപത്രി അധികൃതരില്‍ നിന്ന് കയ്പേറിയ അനുഭവം നേരിട്ടത്.
ഷബാനയുടെ മാതാവ് നേരത്തെ മരിച്ചിരുന്നു. വല്യുമ്മ ബീഫാത്തിമയാണ് പേരക്കിടാവിനെ ചികിത്സയ്ക്ക് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചതുമുതല്‍ തന്റെ പേരമകളോട് കടുത്തഅവഗണനയാണ് കാണിച്ചതെന്ന് ബീഫാത്വിമ പറയുന്നു. ഇവര്‍ കൊല്ലമ്പാടിയിലെ കുടുംബശ്രീ പ്രവര്‍ത്തകയാണ്. ആശുപത്രിയിലുണ്ടായ അനുഭവങ്ങള്‍ കാണിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതികൊടുക്കാനിരിക്കുകയാണ് ബീഫാത്വിമ.

Keywords: Kasaragod, General Hospital, Anangoor, Kollampady, Fathima Shabana